കാഞ്ഞിരപ്പള്ളി: പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. കൊച്ചി ഇൻഫോസിറ്റി ജീവനക്കാരിയായ ശ്രീലക്ഷ്മി(27) ആണ് മരിച്ചത്.
അപകടത്തിൽ ശ്രീലക്ഷ്മിയുടെ സഹോദരൻ ശ്രീനാഥും(22) മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മിയെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാത്രി പത്തുമണിയോടെ മരിച്ചു.
ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ കടപ്പാട്ടൂർ ബൈപ്പാസിലാണ്
അപകടം ഉണ്ടായത്. എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് എത്തിയ സഹോദരിയെ കൂട്ടി ബൈക്കിൽ ചേനപ്പാടിയിലേയ്ക്ക് പോവുകയായിരുന്നു ശ്രീനാഥ്. എതിരേവന്ന ഇന്നോവ ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായ ഇവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വരുന്ന ഏപ്രിലിൽ ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.
Content Highlights: Tragic accident in Kanjirappally claims lives of brother and sister after their bike collided with an Innova on Kadappattoor bypass.
Published: 09 Feb 2026, 08:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented