പൊന്നാനി: എം.ഇ.എസ്. സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊഫ. കടവനാട് മുഹമ്മദ് (77) അന്തരിച്ചു. പൊന്നാനി എം.ഇ.എസ്. കോളേജിലെ ചരിത്രവിഭാഗം റിട്ട. അധ്യാപകനാണ്. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
കോണ്‍ഗ്രസ് പൊന്നാനി ബ്ലോക്ക് കമ്മിറ്റി മുന്‍ പ്രസിഡന്റ്, പൊന്നാനി നഗരസഭ മുന്‍ സ്ഥിരംസമിതി അംഗം, എം.ഇ.എസ്. എയ്ഡഡ് കോളേജ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, എം.ഇ.എസ്. മുന്‍ ജില്ലാസെക്രട്ടറി, സംസ്ഥാന ട്രഷറര്‍, മൊയ്തു മൗലവി, കൃഷ്ണപ്പണിക്കര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, പി.സി.ഡബ്ല്യു.എഫ്. രക്ഷാധികാരി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
പിതാവ്: പരേതനായ കടപ്രത്തകത്ത് അബ്ദുല്ലഹാജി. മാതാവ്: ഖദീജ ഹജ്ജുമ. ഭാര്യ: ഫാത്തിമ മുഹമ്മദ്. മക്കള്‍: ഷിറാസ് പര്‍വീണ്‍, ഡോ. ഗസ്‌നഫര്‍ റോഷന്‍ (എം.ഇ.എസ്. മെഡിക്കല്‍ കോളേജ്), ഷറീന പര്‍വീണ്‍, ഷബ്‌നം ബിനു പര്‍വീണ്‍. മരുമക്കള്‍: റൂബി മഞ്ചേരി, ഷമീര്‍ (ഖത്തര്‍), തസ്‌നീം, ഡോ. ഫിദ ഗസ്‌നഫര്‍. സഹോദരങ്ങള്‍: അബൂബക്കര്‍, ഇബ്രാഹിംകുട്ടി, അബ്ദുള്‍ റസാഖ് (മൂവരും ഖത്തര്‍), അശ്‌റഫ്, ഫാത്തിമ, ആയിഷ, ആമിന, ഹഫ്‌സ. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് പൊന്നാനി കടവനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഇന്ന് അവധി
കടവനാട് മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സംസ്ഥാനത്തെ എം.ഇ.എസ്. സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് പ്രസിഡന്റ് ഡോ. ഫസല്‍ഗഫൂര്‍ അറിയിച്ചു.
Content Highlights: Kadavanad Mohamed-M.E.S. State General Secretary-passed away
Published: 22 Nov 2022, 12:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented