കഴക്കൂട്ടം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിേര വ്യാജ പ്രചാരണങ്ങൾ നടത്തുന്നവരെ അയ്യപ്പൻ ശിക്ഷിക്കുമെന്ന് കഴക്കൂട്ടത്തെ എൽ.ഡി.എഫ്. സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ.

To advertise here,

ആനയറ മുല്ലൂർ ഭദ്രകാളി ക്ഷേത്രത്തിലെ മേൽശാന്തിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കെതിരേ നടത്തുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. അയ്യപ്പനും ഭദ്രകാളിയും ശക്തിയുള്ളവരാണെങ്കിൽ ഈ കള്ളപ്രചാരണം നടത്തുന്നവർക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ പ്രധാനപ്പെട്ട ആയിരത്തോളം ക്ഷേത്രങ്ങളിൽപോയിട്ടുള്ള തനിക്ക്‌ ക്ഷേത്രങ്ങളിൽ എങ്ങനെ പെരുമാറണമെന്ന് വ്യക്തമായ ബോധ്യമുണ്ട്. മതത്തെ രാഷ്ട്രീയലാഭത്തിനായി ബി.ജെ.പി. ദുരുപയോഗം ചെയ്യുകയാണ്. പൂജാരിമാർ നൽകുന്ന തീർഥം ഭക്തിപൂർവം കുടിക്കാറുണ്ട്. ഇതുവരെ ഒരു ക്ഷേത്രത്തിൽനിന്നും തനിക്കെതിരേ പരാതി ഉയർന്നിട്ടില്ല. ആനയറ ക്ഷേത്രത്തിൽ ഒരുവിധത്തിലുള്ള ആചാരലംഘനവും ഉണ്ടായിട്ടില്ല- കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.