ന്യൂഡൽഹി: മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഡൽഹിയിലെത്തിയ കെ.എ. തുളസി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ച് ഓണക്കോടി നൽകി. ഭർത്താവും പാലക്കാട് എം.പി.യുമായ വി.കെ. ശ്രീകണ്ഠനൊപ്പം സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിലെത്തിയാണ് തുളസി ഓണക്കോടി കൈമാറിയത്.

To advertise here,

തിരുവനന്തപുരം കാരാൾക്കടയിൽ നിന്നുള്ള മുണ്ടാണ് കൈമാറിയത്. അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തിരുവനന്തപുരം സന്ദർശിച്ചപ്പോൾ കാരാൾക്കടയിലെത്തിയതും സാരി വാങ്ങിയതുമടക്കമുളള കഥകളും തുളസി രാഹുലിനെ ധരിപ്പിച്ചു. ഇന്ദിരാഗാന്ധി സന്ദർശിച്ച ഫോട്ടോ ഇപ്പോഴും അവിടെയുണ്ടെന്നും മന്ത്രി രാഹുലിനോട് പറഞ്ഞു.

ഡൽഹിയിലെത്തിയ മന്ത്രി കേന്ദ്രസാമൂഹിക നീതി മന്ത്രി ഡോ. വീരേന്ദ്ര കുമാർ, ഗോത്രകാര്യ മന്ത്രി ജുവൽ ഓറം എന്നിവരുമായും കൂടിക്കാഴ്ച നടത്തി.