തിരുവനന്തപുരം: ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് കോൺ​ഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. രാഹുലിൻ്റെ വിഴുപ്പ് ചുമക്കേണ്ട ഉത്തരവാദിത്വം കോൺഗ്രസിനില്ലെന്നും എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും ജോസഫ് വാഴക്കൻ ആവശ്യപ്പെട്ടു.

To advertise here,

'പുറത്തുവന്ന വാർത്തകളെല്ലാം ഗൗരവമുള്ളതാണ്. രാഹുൽ തന്നെ ഇതിൽ ഒരു വിശദീകരണം പാർട്ടിക്കും പൊതുസമൂഹത്തിനും നൽകണം. വാർത്തകൾ പാർട്ടിയെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. പാർട്ടി ഇത് ചുമക്കേണ്ട ഒരു കാര്യവും ഇല്ല. വ്യക്തമായ മറുപടി നൽകാൻ രാഹുലിന് സാധിക്കുന്നില്ലെങ്കിൽ അദ്ദേഹം രാജിവെച്ച് പുറത്തുപോണം. പാർട്ടി രാഹുലിനെതിരെ നടപടിയും സ്വീകരിക്കണം.' ജോസഫ് വാഴക്കൻ പറഞ്ഞു.

'പാർട്ടിക്ക് വളരെ പ്രതീക്ഷ ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരനായിരുന്നു രാഹുൽ. ഒരാളും പാർട്ടിക്ക് മുകളിലല്ല. ഒരു വ്യക്തി പാർട്ടിയെയും സംവിധാനങ്ങളെയും  പ്രതിരോധത്തിൽ ആക്കുന്നുവെങ്കിൽ തീർച്ചയായിട്ടും പുറത്തു പോയേ പറ്റൂ. കോൺ​ഗ്രസ് കോടിക്കണക്കിന് ആളുകളുള്ള ഒരു വലിയ പാർട്ടിയാണ്. രാജ്യം പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന ഒരു പാർട്ടി. അല്ലാതെ ഏതെങ്കിലും ഒരു വ്യക്തിയുടെ വിഴുപ്പ് ചുമക്കാനുള്ളതല്ല ഈ പാർട്ടി.' അദ്ദേഹം പറഞ്ഞു. 

രാഹുൽ കുറ്റക്കാരനാണോ അല്ലയോ എന്നുള്ളത് തനിക്കറിയില്ല. ആരോപണങ്ങൾ തെറ്റാണെങ്കിൽ അദ്ദേഹം പാർട്ടിയെ ബോധ്യപ്പെടുത്തട്ടെ. ഇതൊക്കെ തെറ്റാണെന്നും ഇതൊക്കെ സൃഷ്ടിക്കപ്പെട്ടതാണെന്നും അദ്ദേഹം പറയട്ടെ. പറഞ്ഞു കഴിഞ്ഞാൽ തീർച്ചയായിട്ടും അദ്ദേഹത്തിന്റെ കൂടെ നിൽക്കും. അതല്ലായെങ്കിൽ കോൺഗ്രസിനോ യൂത്ത് കോൺഗ്രസിനോ ഇത് ചുമക്കേണ്ട കാര്യമില്ലെന്നാണ് തന്റെ വിശ്വാസമെന്നും ജോസഫ് വാഴക്കൻ വ്യക്തമാക്കി.