
പാലാ: കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ.മാണി എം.പി.യുടെയും നിഷ ജോസ് കെ.മാണിയുടെയും മകള്‍ റിതിക വിവാഹിതയായി. കോട്ടയം കണിയാംകുളം ബിജു മാണിയുടെയും സിമിയുടെയും മകന് കെവിനാണ് വരന്.
പാലായില്‍നടന്ന വിവാഹ സത്കാരത്തില്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്, കെ. രാജന്, റോഷി അഗസ്റ്റിന്, പി. പ്രസാദ്, ജി.ആര്. അനില്‍, വി. അബ്ദുറഹ്മാന്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ഗവ.ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ്, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ് (ജെ) ചെയര്മാന് പി.ജെ. ജോസഫ്, ആര്.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍, സി.എം.പി. ജനറല്‍സെക്രട്ടറി സി.പി. ജോണ്‍, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്, ജസ്റ്റിസ് എബ്രാഹം മാത്യു, ജസ്റ്റിസ് സിറിയക് ജോസഫ്, അഡ്വക്കേറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണകുറുപ്പ്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി.എ. ഷാജി, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തി.
Content Highlights: jose k manis daughter rithika got married
Published: 27 Nov 2024, 07:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented