
പറശ്ശിനിക്കടവ്: കോൺഗ്രസ് കാണിച്ച രാഷ്ട്രീയ മണ്ടത്തരമാണ് മോദി വീണ്ടും അധികാരത്തിൽ വരാൻ കാരണമായതെന്ന് ജോൺ ബ്രിട്ടാസ് എം.പി. പറഞ്ഞു. നേരിയ ഭൂരിപക്ഷത്തിനാണ് മോദി വീണ്ടും അധികാരത്തിൽ വന്നത്. നിതീഷ് കുമാറിനെ കൂടെനിർത്താനും ദേശീയരാഷ്ട്രീയത്തിൽ അവധാനതയോടെ ഇടപെടാനും കോൺഗ്രസിന് കഴിഞ്ഞിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പറശ്ശിനിക്കടവ് കോ ഓപ്പറേറ്റീവ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ പി.ആർ.കുറുപ്പ് നഗറിൽ നടക്കുന്ന രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) സംസ്ഥാന നേതൃക്യാമ്പിൽ "വിദ്യാർഥി-കർഷക പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയരാഷ്ട്രീയം" എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ്.
ജന്തർ മന്തർ സമരത്തിൽ രാഷ്ട്രീയത്തിന് അതീതമായ പിന്തുണയുണ്ടായത് നമ്മൾ കാണണം. ഭയത്തിന്റെ പാളിയില്ലാത്തതാണ് ജെൻസീ സമരം വിജയിക്കാൻ കാരണമായത്. കർഷകസമരത്തിൽ ഭയത്തിന്റെ പാളിയാണ് പ്രയാസമായതെന്നും അദ്ദേഹം പറഞ്ഞു. ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി സബാഹ് പുൽപ്പറ്റ മോഡറേറ്ററായിരുന്നു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്കരൻ, കൊല്ലം ജില്ലാ പ്രസിഡന്റ് ഷബീർ മറ്റാപ്പള്ളി എന്നിവർ സംസാരിച്ചു.
ദേശീയ എക്സിക്യൂട്ടീവ് അംഗം മനയത്ത് ചന്ദ്രൻ സംഘടനാവിഷയം അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ഹംസ മോഡറേറ്ററായിരുന്നു. തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ജയ്‌സൺ മാണി, ഇടുക്കി ജില്ലാ പ്രസിഡന്റ് കോയ അമ്പാട്ട് എന്നിവർ സംസാരിച്ചു.
‘സാമൂഹികമാധ്യമങ്ങളിലെ പ്രവണതകളും സർഗാത്മക സാധ്യതകളും’ എന്ന വിഷയത്തിൽ എം.എസ്.ദേവിക പ്രഭാഷണം നടത്തി. നവമാധ്യമങ്ങൾ ഉപയോഗപ്പെടുത്തുന്ന പൊതുപ്രവർത്തകർ അതിജാഗ്രത പുലർത്തേണ്ട കാലമാണിതെന്നും മതിയായ പരിശോധന നടത്തി ഉറപ്പുവരുത്താതെ ഒരു കാര്യവും പങ്കുവെക്കരുതെന്നും അവർ പറഞ്ഞു. ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ മോഡറേറ്ററായി. സണ്ണി തോമസ്, മനു വാസുദേവ് എന്നിവർ സംസാരിച്ചു.
" കൃത്രിമബുദ്ധി: സമൂഹത്തിലെ ഭാവിസ്വാധീനം" എന്ന വിഷയത്തിൽ ഷാജൻ സി.കുമാർ പ്രഭാഷണം നടത്തി. മുൻ എം.എൽ.എ. ജമീല പ്രകാശം മോഡറേറ്ററായിരുന്നു. ഡി.രാജൻ, സാദിഖ് മാക്കി എന്നിവർ സംസാരിച്ചു.
നേതൃക്യാമ്പ് ഇന്ന് സമാപിക്കും
നേതൃക്യാന്പ് ഞായറാഴ്ച സമാപിക്കും. രാവിലെ ഒൻപതിന് "പാർട്ടി പ്രത്യയശാസ്ത്രവും പ്രയോഗവും" എന്ന വിഷയത്തിൽ ആർ.ജെ.ഡി. സെക്രട്ടറി ജനറൽ ഡോ. വറുഗീസ് ജോർജ് ക്ലാസെടുക്കും.
ഉച്ചയ്ക്ക് 12.30-ന് സമാപനസമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും.
ആർ.ജെ.ഡി. സംസ്ഥാന നേതൃക്യാമ്പിൽ ജോൺ ബ്രിട്ടാസ് എം.പി. സംസാരിക്കുന്നു. കൊല്ലം ജില്ലാ പ്രസിഡന്റ് െഷബീർ മറ്റാപ്പള്ളി, സംസ്ഥാന ജനറൽ സെക്രട്ടറി സബാഹ് പുൽപ്പറ്റ, സംസ്ഥാന പ്രസിഡന്റ് എം.വി.േശ്രയാംസ് കുമാർ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്കരൻ, ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ എന്നിവർ വേദിയിൽ
Published: 20 Sept 2026, 06:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented