കണ്ണൂര്‍: കണ്ണൂരില്‍ ജമാഅത്തെ ഇസ്ലാമിയുടെ ബൈത്തുസ്സകാത്ത് പദ്ധതി ലോഗോ പ്രകാശനം നിര്‍വഹിച്ച് മുസ്ലിം യൂത്ത്‌ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മുസ്ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. വിമര്‍ശനം കടുത്തതോടെ മുനവ്വറലി തങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കിട്ട ഇതിന്റെ വീഡിയോ പിന്‍വലിച്ചു.
ജമാഅത്തെ ഇസ്ലാമി വര്‍ഷങ്ങളായി ബൈത്തുസ്സക്കാത്ത് പദ്ധതിയുമായി മുന്നോട്ടുപോവുന്നവരാണ്. സംഘടിത സകാത്ത് എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. പ്രാദേശികമായുള്ള പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രാദേശികമായിത്തന്നെയുള്ള കൂട്ടം ആളുകള്‍ ചേര്‍ന്ന് പണം സമാഹരിക്കുന്ന പദ്ധതിയാണിത്. ഇങ്ങനെ കിട്ടുന്ന പണം ഉപയോഗിച്ച് അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കും.
ഇതിന്റെ പ്രചാരകരായിരിക്കൊണ്ടാണ് ലീഗ് നേതാക്കളായ മുനവറലി തങ്ങളും ഇ.ടി. മുഹമ്മദ് ബഷീറും ജമാഅത്തെ ഇസ്ലാമി പരിപാടിയുടെ ഭാഗമായത്. ലീഗിനകത്തുനിന്നുതന്നെ ഇതിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നു. പിന്നാലെ മുനവ്വറലി തങ്ങള്‍ ഇതുസംബന്ധിച്ചുള്ള ഫെയ്‌സ്ബുക് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
ഇസ്ലാമിക രാജ്യങ്ങളില്‍ ഭരണാധികാരികളുടെ നേതൃത്വത്തില്‍ നടന്നുപോകുന്ന സംവിധാനമാണ് ബൈത്തുസ്സകാത്ത്. എട്ടോളം വിഭാഗങ്ങള്‍ക്കുവേണ്ടി പണം സമാഹരിച്ച് അവര്‍ക്കുവേണ്ട വീട് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കലാണ് ഇതിന്റെ ഉദ്ദേശ്യം. കേരളത്തിലെ സാഹചര്യത്തില്‍ ഇത്തരമൊരു സംവിധാനവുമായി മുന്നോട്ടുപോവാന്‍ കഴിയില്ലെന്നും അത് അപകടകരമാണെന്നുമാണ് പദ്ധതിയെ എതിര്‍ക്കുന്ന സമസ്ത ഉള്‍പ്പെടെയുള്ള ഇസ്ലാമിലെ മറ്റു വിഭാഗങ്ങള്‍ വ്യക്തമാക്കുന്നത്.
ഇത്തരത്തില്‍ സമാഹരിക്കുന്ന പണം സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും ജമാഅത്തെ ഇസ്ലാമിക്കെതിരേ വിമര്‍ശനങ്ങളുണ്ട്. പ്രസിദ്ധീകരണങ്ങള്‍ക്കും ചാനലുകള്‍ക്കുമുള്‍പ്പെടെ ഈ പണം ചെലവഴിക്കുന്നുവെന്ന് നേരത്തേ തന്നെ വിമര്‍ശനങ്ങളുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ ശൂറയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സമസ്ത എ.പി. വിഭാഗത്തിന്റെ സിറാജ്, ഇ.കെ. വിഭാഗത്തിന്റെ സുപ്രഭാതം എന്നീ രണ്ട് മാധ്യമങ്ങളിലും ബൈത്തുസ്സകാത്ത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ത് എന്ന തരത്തിലുള്ള വിശദീകരണ വാര്‍ത്തയുണ്ട്.
Content Highlights: jamaathe islami baithu sakath circulation et basheer and panakkad munawer ali thangal
Published: 29 Jan 2025, 02:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented