
തിരുവനന്തപുരം: ലീഗിന് ഉറപ്പായ നാലുമന്ത്രിസ്ഥാനങ്ങളിൽ ആളെ നിശ്ചയിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടിക്കുപുറമേ, പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ എന്നിവരാണ് മന്ത്രിമാരാകുക. അഞ്ചാമത്തെ മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കിൽ കാസർകോടുനിന്നുള്ള എ.കെ.എം. അഷറഫിന് നൽകിയേക്കും.
കെ.എം. ഷാജി വേങ്ങരയിൽനിന്നാണ് ജയിച്ചതെങ്കിലും കോഴിക്കോടിന്റെ പ്രാതിനിധ്യം എന്നനിലയിലാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചത്. ഷംസുദ്ദീൻ പാലക്കാട് ജില്ലാ പ്രതിനിധിയാണ്.
ഒരു മന്ത്രിസ്ഥാനംകൂടി ലഭിച്ചില്ലെങ്കിൽ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് സ്ഥാനങ്ങളിലൊന്ന് വേണമെന്നാണ് ലീഗ് തീരുമാനം. എം.കെ. മുനീറിനും കെ.പി.എ. മജീദിനും ഔദ്യോഗിക പദവികളെന്തെങ്കിലും ഉറപ്പാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഭരണപരിഷ്‌കാര കമ്മിഷൻ, വയോജന കമ്മിഷൻ അധ്യക്ഷസ്ഥാനങ്ങളാണ് ആവശ്യപ്പെടുക. ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻസ്ഥാനം ലഭിച്ചാൽ മുനീറിനെ നിയോഗിക്കും. പാർട്ടിക്ക് ലഭിക്കുന്ന ബോർഡ്-കോർപ്പറേഷൻ പദവികളിലേക്ക്, സീറ്റ് നൽകാൻ കഴിയാതിരുന്നവരെ പരിഗണിക്കും.
മന്ത്രിമാരുടെയും എം.എൽ.എ.മാരുടെയും പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്നതിന് മാനദണ്ഡം കൊണ്ടുവന്നു. സ്വന്തം ഇഷ്ടം അനുസരിച്ച് സ്റ്റാഫിനെ നിയമിക്കാൻ പാടില്ല. ബന്ധുക്കളെ നിയമിക്കുന്നതും പൂർണമായും വിലക്കി. സ്റ്റാഫ്, ബോർഡ്-കോർപ്പറേഷൻ പദവികളിലെയും നിയമനം പരിശോധിക്കുന്നതിന് ഉപസമിതി രൂപവത്കരിച്ചു. പി.എം.എ. സലാം, പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ എന്നിവരാണ് സമിതി അംഗങ്ങൾ.
Content Highlights: Finalized list of four IUML ministers for the 2026 term., Potential fifth ministerial seat allocated to A.K.M. Ashraf
Published: 08 May 2026, 06:56 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented