കൊച്ചി: കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഇൻവെസ്റ്റ്‌ കേരള ഉച്ചകോടിയ്ക്ക് കഴിഞ്ഞെന്നും ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ ഉച്ചകോടി നടത്താനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി പി രാജീവ്. രണ്ടു ദിവസമായി കൊച്ചി ലുലു ബോൾ​ഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന നിക്ഷേപക സം​ഗമത്തിന് സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. 

To advertise here,

ഒന്നര ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഈ ഉച്ചകോടിയിലൂടെ കേരളത്തിന്‌ ലഭിച്ചത്. ചിലർ നിക്ഷേപത്തേയും വികസനത്തേയും ലളിത വത്ക്കരിക്കുന്നു. സാധനങ്ങൾ വാങ്ങുന്നത് പോലെയല്ല നിക്ഷേപവും വികസനവും. വർക്ക് ഫ്രം ഹോം എന്ന മാതൃകയിൽ വർക്ക് ഫ്രം കേരള എന്ന പുതിയ സങ്കൽപ്പം ഉണ്ടായി എന്നും മന്ത്രി പി രാജീവ് പറഞ്ഞു. 

കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഇൻവെസ്റ്റ്‌ കേരള ഉച്ചകോടിയ്ക്ക് കഴിഞ്ഞു. ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ ഉച്ചകോടി നടത്താനാണ് സർക്കാർ തീരുമാനം. ആഗോള നിക്ഷേപകരുടെ അഭ്യർത്ഥന മാനിച്ച് ഉച്ചകോടി പ്രതിവർഷം നടത്താൻ കഴിയുമോയെന്നത് പരി​ശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിക്ഷേപക ഉച്ചകോടിയെ പറ്റിയുള്ള പലരുടെയും മനോഭാവം മാറി. ആളുകൾ അനുകൂല സമീപനം സ്വീകരിക്കാൻ തുടങ്ങി. മാധ്യമങ്ങളും പിന്തുണ നൽകി”- മന്ത്രി പറഞ്ഞു.

ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് എത്തിയ നിക്ഷേപങ്ങൾ:

അദാനി ഗ്രൂപ്പ്- 30000 കോടി, ആസ്റ്റർ ഗ്രൂപ്പ്- 850 കോടി, ഷറഫ് ഗ്രൂപ്പ്- 5000 കോടി, ലുലു ഗ്രൂപ്പ്- ഐടി- സെക്ടറിൽ നിക്ഷേപം, ആരോഗ്യ രംഗത്ത് കൃഷ്ണ ഗ്രൂപ്പ്- 3000 കോടി, ടാറ്റ ബോട്ട് നിർമ്മാണ രംഗത്തേക്ക്, പോളക്കുളത്ത് നാരായണൻ റിനൈ മെഡിസിറ്റി – 500 കോടി, എൻആർഐ പ്രോജക്ട് മാനേജ്മെൻറ് — 5000, മോണാർക് — 5000 കോടി, പോളിമേറ്റേഴ്സ് – 920 കോടി, പ്യാരിലാൽ- 920, എൻ ആർ ജി കോർപ്പറേഷൻ- 3600, മലബാർ ഗ്രൂപ്പ്- 3000 (മൂന്ന് പദ്ധതികൾ), FACT- 1500, ഉരാളുങ്കൽ- 600 കോടി, TOFL- 5000 കോടി, ചെറി ഹോൾഡിങ്സ്- 4000, അഗാപ്പേ- 500, ഫോർഡ്- 2500, കൊച്ചുതൊമ്മൻ ഫിലിം സിറ്റി- 1000, രവി പിള്ള ഗ്രൂപ്പ്- 2000, ആൽഫ അവഞ്ചേഴ്സ്- 500, ഹൈലൈറ്റ് ഗ്രൂപ്പ്- 10,000 കോടി.