കൊച്ചി: കൊച്ചി ഗവ. എൻജിനീയറിങ് കോളേജ് ടെക്നോ മാനേജേരിയൽ ഫെസ്റ്റായ എക്സൽ 23നോട് അനുബന്ധിച്ച് നടത്തുന്ന ഐബിറ്റോ (Innovations for a Better Tomarrow) മത്സരം ആരംഭിച്ചു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്താൽ സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ, രാജ്യാന്തരതലത്തിൽ സംഘടിപ്പിക്കപ്പെടുന്ന മത്സരത്തിൽ വിജയികൾക്ക് ഒരുലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക.
എക്സൽ 23 എഡിഷന്റെ ലോഗോ പ്രകാശനം വെള്ളിയാഴ്ച ചലച്ചിത്രതാരം ഹരിശ്രീ അശോകൻ നിർവഹിച്ചു. കഴിവും അഭിരുചിയും ഉള്ള വിദ്യാർത്ഥികൾക്ക് മുന്നോട്ടു വരാനും സമൂഹ പുരോഗതിയിൽ പങ്കുവഹിക്കാനും അവസരങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹം വിദ്യാർത്ഥികളെ അഭിനന്ദിച്ചു. ഐഡിയ പിച്ചിംഗ്, ഡെവലപ്പിംഗ്, ഷോകേസിങ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് ഐബിറ്റോ നടത്തപ്പെടുന്നത്. മൂന്ന് മാസമാണ് പ്രോജക്ട് തയ്യാറാക്കാനുള്ള കാലാവധി. ഈ കാലയളവിൽ ഈ മേഖലയിലെ പ്രഗൽഭരുടെ മാർഗനിർദേശവും പ്രത്യേക ശില്പശാലകളിൽ പ്രവേശനവും ഇന്റേൺഷിപ്പ് അവസരങ്ങളും ലഭ്യമാകുന്നതാണ്.
സമൂഹത്തെ അലട്ടുന്ന പ്രശ്നങ്ങളെ നവീനമായ രീതിയിൽ പരിഹരിക്കാൻ താത്പര്യമുള്ള ആർക്കും സൗജന്യമായി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് https://ibeto.excelmec.org/ വെബ്സൈറ്റ് സന്ദർശിക്കുക.
Content Highlights: Innovations for a Better Tomorrow registration started
Published: 08 Oct 2022, 06:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented