കണ്ണൂര്‍: ചരക്കുവണ്ടികളില്‍നിന്നുള്ള വരുമാനത്തിനൊപ്പം പാസഞ്ചര്‍ യാത്രാവരുമാനത്തിലും റെയില്‍വേ കുതിക്കുന്നു. ചരക്കുവണ്ടിയില്‍നിന്ന് 2019-24 വരെ 7.02 ലക്ഷം കോടി രൂപയാണ് റെയില്‍വേ നേടിയത്. അഞ്ചുവര്‍ഷത്തെ യാത്രാവരുമാനം 2.41 ലക്ഷം കോടി രൂപയാണ്. പ്രീമിയം തത്കാലും ഫ്‌ളക്സി നിരക്കും റെയില്‍വേക്ക് വലിയ നേട്ടമുണ്ടാക്കി. തത്കാല്‍ ടിക്കറ്റ്, പ്രീമിയം തത്കാല്‍ വിഭാഗങ്ങളിലായി അഞ്ചുവര്‍ഷം (2019-24) 13,737 കോടി രൂപയാണ് റെയില്‍വേ നേടിയത്.
തിരക്കുള്ള തീവണ്ടികളില്‍ പ്രീമിയം തത്കാല്‍ ക്വാട്ടയിലൂടെ വരുമാനം കൊയ്യുമ്പോള്‍ യാത്രക്കാര്‍ക്കിത് പിടിച്ചുപറിയാണ്. അവധിക്കാല യാത്രക്കാരെ ലക്ഷ്യമിട്ടാണ് സ്ലീപ്പറിലും എസിയിലും ഇത് നടപ്പാക്കിയത്. ഒരു ബെര്‍ത്ത് റിസര്‍വ് ചെയ്യാന്‍ മൂന്നിരട്ടി തുകവരെ നല്‍കണം. തത്കാല്‍ ക്വാട്ടയിലെ ബെര്‍ത്തുകളാണ് പ്രീമിയം ക്വാട്ടയിലേക്ക് മാറ്റിയത്. മാവേലി, മലബാര്‍ എക്‌സ്പ്രസുകള്‍ ഉള്‍പ്പെടെ കേരളത്തിലെ എല്ലാ പ്രധാന വണ്ടികളിലും ഇത് നടപ്പാക്കി. ആവശ്യക്കാര്‍ കൂടുന്തോറും ടിക്കറ്റ് നിരക്ക് കൂടുന്ന ഫ്ളക്‌സി നിരക്കാണ് ഈ വണ്ടികളില്‍.
പൊള്ളുന്ന വര്‍ധന
അവധിക്കാലം തുടങ്ങും മുന്‍പ് വര്‍ധന വന്നുകഴിഞ്ഞു. തിങ്കളാഴ്ച മാവേലി എക്സ്പ്രസിലെ തിരുവനന്തപുരം-കണ്ണൂര്‍ തേര്‍ഡ് എസി യാത്രക്ക് 3010 രൂപ നല്‍കി (സാധാരണ 775 രൂപ, തത്കാല്‍-1105 രൂപ). യശ്വന്ത്പുര്‍-കണ്ണൂര്‍ എക്‌സപ്രസ് തേര്‍ഡ് എസി യാത്രയ്ക്ക് 2840 രൂപയായിരുന്നു പ്രീമിയം നിരക്ക്. സാധാരണനിരക്ക് 1000 രൂപയാണ്.
കഴിഞ്ഞ വിഷു അവധി നാളുകളില്‍ തിരുവനന്തപുരം-കണ്ണൂര്‍ യാത്രക്ക് സ്ലീപ്പര്‍ ബെര്‍ത്തിന് 985 രൂപ നല്‍കിയവരുണ്ട് (സ്ലീപ്പര്‍-290 രൂപ, തത്കാല്‍-395 രൂപ). ചെന്നൈ-മംഗളൂരു സൂപ്പര്‍ഫാസ്റ്റില്‍ സ്ലീപ്പറിന് 1240 രൂപ വരെ എത്തി (സാധാരണ-430 രൂപ). സ്പെഷ്യല്‍ വണ്ടികളില്‍ പലതും ഫ്ളക്സി നിരക്കാണ്.
സിമന്റുമുതല്‍ ഉള്ളിവരെ
ചരക്കുഗതാഗതത്തില്‍ വൈവവിധ്യമുണ്ടാക്കിയാണ് റെയില്‍വേയുടെ മുന്നേറ്റം. പരമ്പരാഗത ചരക്കുനീക്കത്തിനൊപ്പം കണ്ടെയ്നറിന്റെ സാങ്കേതികത്വമടക്കം മാറി. ഉള്ളി, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ ഉള്‍പ്പെടെ കയറ്റി ഓടിക്കാന്‍ പ്രത്യേക കണ്ടെയ്നര്‍ ഉപയോഗിക്കുന്നു. താപനില ക്രമീകരിച്ചുളളതാണ് ഇവ. റെയില്‍വേക്കുവേണ്ടി നിര്‍മിക്കുന്നത് കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (കോണ്‍കോര്‍) ആണ്. റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള നവരത്ന കമ്പനിയാണ് ഇത്
Content Highlights: Indian Railways revenue surged with passenger,freight income ₹7.02 lakh crore and ₹2.41 lakh crore
Published: 01 Apr 2025, 06:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented