തിരുവനന്തപുരം: മലയാളത്തിലെ ആദ്യ ഏകീകൃത ആംഗ്യഭാഷാ ലിപി പ്രകാശനം മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. മലയാള ഭാഷയില്‍ തന്നെ ഒരു ഏകീകൃത ഫിങ്കര്‍ സ്‌പെല്ലിംങ് ഉണ്ടാക്കുകയും ശ്രവണ പരിമിതര്‍ക്കായുള്ള പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. 

To advertise here,

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിലെ (NISH) ഡിഗ്രി എച്ച്.ഐ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഇന്ത്യന്‍ ആംഗ്യ ഭാഷാ അധ്യാപകരും ഓള്‍ കേരള അസ്സോസിയേഷന്‍ ഓഫ് ഡെഫിന്റെ അംഗങ്ങളുടെയും സഹായത്തോടുകൂടിയാണ് ഈ ആശയം നടപ്പിലാക്കിയത്.

ഷിഞ്ചു സോമന്‍, സരുണ്‍ സൈമണ്‍, സന്ദീപ് കൃഷ്ണന്‍, അരുണ്‍ ഗോപാല്‍, രാഗി രവീന്ദ്രന്‍ എന്നിവരാണ് ഈ മലയാളം ആംഗ്യ ലിപി തയാറാക്കിയത്. ഈ ലിപി പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

Content Highlights: sign language, National Institute of Speech and Hearing (NISH)