കോടതി മുതൽ സിനിമയിൽ വരെ ആംഗ്യഭാഷാ സഹായം നൽകാൻ എപ്പോഴും റെഡിയാണ് എറണാകുളം മഞ്ഞപ്ര സ്വദേശിയായ സിസ്റ്റർ അഭയ എഫ് സി സി. വാക്കോ ശബ്ദമോ ഇല്ലാത്തവർക്ക് ആംഗ്യഭാഷയിലൂടെ നീതി ഉറപ്പാക്കാനും അവരെ ചേർത്തുപിടിക്കാനും സിസ്റ്റർ ഉണ്ട്. സംസാരിക്കാനാകാത്തവര്‍ കേസില്‍ പ്രതികളാകുമ്പോഴോ നിയമസഹായം ആവശ്യമുള്ളപ്പോഴോ കോടതിയിലും പോലീസ് സ്റ്റേഷനിലും എല്ലാം  അവര്‍ക്ക് നീതി ഉറപ്പാക്കാനായി ആംഗ്യഭാഷയിലൂടെ സിസ്റ്ററിന്റെ സഹായഹസ്തമുണ്ടാകും. ഒപ്പം മൂകരും ബധിരരും ആയ നിരവധി കുട്ടികളെ ആംഗ്യഭാഷയിലൂടെ ജീവതത്തിലേക്ക് കൈപിടിച്ച് ഉയർത്തുകയും ചെയ്യുന്നുണ്ട് സിസ്റ്റർ. 

To advertise here,

കഴിഞ്ഞ 33 വര്‍ഷമായി മാണിക്കമംഗലം സെയ്ന്റ് ക്‌ളയര്‍ ഓറല്‍ ഹയര്‍ സെക്കന്‍ഡറി ബധിര വിദ്യാലയത്തിലെ അധ്യാപികയാണ് സിസ്റ്റർ അഭയ. ഇവിടുത്തെ 230ഓളം വരുന്ന ബധിര മൂക വിദ്യാർഥികളോടൊപ്പമാണ് സിസ്റ്ററുടെ ജീവിതം. 1993 മുതലാണ് സിസ്റ്റർ  ബധിര വിദ്യാലയത്തിന്റെ ഭാഗമായത്. ഇക്കാലത്തിനിടയിൽ സിസ്റ്റർ പഠിപ്പിച്ച വിദ്യാർഥികളുടെ മക്കൾക്കും ഇന്ന് ആംഗ്യഭാഷ പകർന്നു നൽകുന്നുണ്ട്.

ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ തുടങ്ങി നിരവധി സിനിമകളിലും സിസ്റ്റർ  ആംഗ്യഭാഷ സഹായം നൽകിയിട്ടുണ്ട്. ഭാഷാ സഹായം നൽകുക മാത്രമല്ല അവരെ ചേർത്തു പിടിക്കാനും സിസ്റ്റർ മറക്കാറില്ല. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ട് എറണാകുളം മേനകയിലെ വഴിയോരത്ത് കഴിഞ്ഞ ബധിരരും മൂകരുമായ ഖാജ-സാറ ദമ്പതികള്‍ക്കും അവരുടെ സംസാരവൈകല്യമുള്ള നാല് മക്കള്‍ക്കും രക്ഷകയായതും സിസ്റ്റര്‍ അഭയ ആയിരുന്നു. 2021-ലാണ് സാറ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്നത്. സംസാരശേഷിയോ കേള്‍വിശക്തിയോ ഇല്ലാത്ത ദമ്പതികളുടെയും മക്കളുടെയും സങ്കടം കണ്ട് ആശുപത്രി അധികൃതര്‍ സിസ്റ്റര്‍ അഭയയെ വിളിച്ചുവരുത്തി. ആംഗ്യഭാഷയില്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അമീറാ, സല്‍മ, അമീര്‍, അനസ് എന്ന നാല് കുഞ്ഞുങ്ങളെയും മാണിക്കമംഗംലം സ്‌കൂളിലേക്ക് ഒപ്പം കൂട്ടുകയായിരുന്നു സിസ്റ്റർ. ഇന്ന് അവരും മിടുക്കരായി വളരുന്ന സന്തോഷവും

Inshort: Sister Abhaya, a sign language expert, assists the deaf and mute in courts, police stations, and movies.  Learn about her incredible dedication.