കോട്ടയം: ടൂറിസം കേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ നിയമന്ത്രണങ്ങൾ ലംഘിച്ച് പാറയ്ക്ക് മുകളിൽ കയറി യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം. ഞായറാഴ്ച രാവിലെ ആറരയോടെയാണ് രണ്ട് യുവാക്കൾ ഇല്ലിക്കൽകല്ലിന് മുകളിൽ കയറിയത്. നിലവിൽ കല്ലിന് മുകളിൽ കയറുന്നതിന് കർശന നിയന്ത്രണങ്ങളുണ്ടെങ്കിലും പുറകുവശത്തുകൂടി അനുമതിയില്ലാതെ ട്രക്കിങ് നടത്തിയാണ് ഇവർ മുകളിലെത്തിയത്.
സമീപത്തുണ്ടായിരുന്ന മറ്റ് സഞ്ചാരികളാണ് യുവാക്കളുടെ ചിത്രം പകർത്തിയത്. പാറയ്ക്ക് മുകളിൽ കയറിയ യുവാക്കൾ പിന്നീട് താഴേക്ക് ഇറങ്ങാൻ കഴിയാതെ പരിഭ്രമിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇത്തരത്തിൽ പുറകുവശത്തെ വഴിയിലൂടെ കയറാൻ ശ്രമിച്ച ഒരാൾക്ക് പാറയുടെ മുകളിൽനിന്ന് വീണ് പരിക്കേറ്റിരുന്നു. ഈ വഴിയിലൂടെയുള്ള നിയമവിരുദ്ധമായ യാത്രകൾ നിരോധിക്കണമെന്നും അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Content Highlights: Two youths performed dangerous stunts at Illikkal Kallu by illegally trekking through the restricted rear path., The individuals struggled to descend for over 30 minutes, narrowly avoiding a fatal accident., Local residents and authorities are calling for stricter enforcement against illegal trekking routes., The incident highlights the dangers of imitating viral social media stunts.
Published: 21 Jun 2026, 03:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented