ഇടുക്കി: ആനച്ചാലില്‍ സ്‌കൈ ഡൈനിങ്ങിനിടെ വിനോദസഞ്ചാരികള്‍ കുടുങ്ങി. രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങളടക്കം അഞ്ചുപേരാണ് ഒന്നരമണിക്കൂറിലേറെയായി അന്തരീക്ഷത്തിൽ കുടുങ്ങിയത്.  ആനച്ചാലിലെ സ്വകാര്യ വിനോദസഞ്ചാരകേന്ദ്രത്തിലാണ് സംഭവം.

To advertise here,

തുടർന്ന് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വടംകെട്ടി അഞ്ചുപേരെയും താഴെയിറക്കിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ വടംകെട്ടി മുകളിലേയ്ക്ക് കയറിയാണ് കുടുങ്ങിക്കിടന്നിരുന്ന രണ്ട് കുട്ടികളെയും മറ്റുള്ളവരെയും താഴെയെത്തിച്ചത്. കണ്ണൂർ സ്വദേശികളായ വിനോദസഞ്ചാരികളാണ് കുടുങ്ങിയതെന്നാണ് വിവരം.

ക്രെയിനിന്റെ സഹായത്തോടെ ഡൈനിങ് ടേബിളടക്കം ഘടിപ്പിച്ച പ്രത്യേക പ്‌ളാറ്റ്‌ഫോം ആളുകള്‍ കയറിയശേഷം മുകളിലേക്ക് ഉയര്‍ത്തുകയും അവിടെവെച്ച് ഭക്ഷണം നല്‍കുകയും ചെയ്യുന്നതാണ് സ്‌കൈ ഡൈനിങ്. ഇതില്‍ ക്രെയിനിന് തകരാര്‍ സംഭവിച്ചതോടെയാണ് വിനോദസഞ്ചാരികള്‍ മുകളില്‍ കുടുങ്ങിയത്.