താമരശ്ശേരി: ചുരം ഒൻപതാംവളവിൽ നിയന്ത്രണംവിട്ട ലോറി സുരക്ഷാഭിത്തി തകർത്ത് മുൻഭാഗം റോഡിന് പുറത്തേക്ക് ചാടി. ആളപായമില്ല. രാവിലെ 9 മണിയോടെയായിരുന്നു അപകടം.

To advertise here,

ഗ്രാനൈറ്റ് കയറ്റി കർണാടകയിൽനിന്ന് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഒരു പിക്കപ്പ് വാനിൽ തട്ടിയ ശേഷമാണ് സംരക്ഷണഭിത്തിയിൽ ഇടിച്ചത്. ഡ്രൈവറും, ക്ലീനറുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. രണ്ടുപേരും ചാടി രക്ഷപ്പെടുകയായിരുന്നു. 

പലതവണ സമാന രൂപത്തിൽ അപകടങ്ങളുണ്ടായ സ്ഥലമാണ് ഇവിടം. ഏതാനും ദിവസംമുൻപ് പുതുക്കിപ്പണിത സംരക്ഷണഭിത്തിയാണ് ഇപ്പാൾ തകർന്നത്. തലനാരിഴയ്ക്കാണ് ലോറി കൊക്കയിലേക്ക് പതിക്കാതിരുന്നത്.