
തൊടുപുഴ: ഇടുക്കി എം.പി. ഡീൻ കുര്യാക്കോസും ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യുവുമായുണ്ടായ ഉരസലിന് പിന്നാലെ ഇടുക്കിയിലെ കോൺഗ്രസിൽ വെട്ടിനിരത്തിൽ തുടരുന്നു. ഡീൻ കുര്യാക്കോസിനെ അനുകൂലിച്ച പാർട്ടി നേതാക്കൾക്കെതിരെയാണ് ഡി.സി.സി. പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടപടി. നേരത്തെ പോഷകസംഘടന നേതാക്കൾക്ക് നടപടിയെടുത്തതിന് പിന്നാലെ, എം.പിയെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ഡി.സി.സി. അംഗം അനൂപ് കോച്ചേരിയെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. അടിമാലി ബ്ലോക്ക് പ്രസിഡന്റ് ബാബു പി. കുര്യാക്കോസാണ് നടപടിയെടുത്തത്. ഡി.സി.സി. പ്രസിഡൻറ് സി.പി. മാത്യുവിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് പുറത്താക്കിക്കൊണ്ടുള്ള പത്രക്കുറിപ്പിൽ പറയുന്നു.
ഡീൻ കുര്യാക്കോസ് എം.പി., വി.ഡി. സതീശന്റെ പോരാളിയാണെന്നും എം.പി.ക്കെതിരേ അധിക്ഷേപം പറഞ്ഞാൽ ഇടുക്കിയിലെ കോൺഗ്രസ് പ്രവർത്തകർ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നുമാണ് അനൂപ് കോച്ചേരി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്തതാണ് എന്ന ഡി.സി.സി. പ്രസിഡന്റിന്റെ പ്രസ്താവനക്കെതിരെയായിരുന്നു പോസ്റ്റ്.
Content Highlights: Idukki Congress internal rift deepens as DCC expels member for supporting MP Dean Kuriakose.
Published: 31 May 2026, 07:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented