ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ്ബോട്ടിന് തീപ്പിടിച്ചു. പുന്നമട സ്റ്റാര്‍ട്ടിങ് പോയിന്റിന് സമീപം ഞായറാഴ്ച ഒന്നരയോടെ ഉണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സഞ്ചാരികള്‍ കുറവായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
അഗ്നിരക്ഷാസേന എത്തി തീ അണച്ചു. ഉല്ലാസയാത്ര ആരംഭിക്കും മുന്‍പാണ് അപകടമുണ്ടായത്. പുക ഉയര്‍ന്നതോടെ ബോട്ടിലുണ്ടായിരുന്ന രണ്ട് വിനോദസഞ്ചാരികളെ സുരക്ഷിതമായി പുറത്തിറക്കി.
അടുക്കളയില്‍നിന്ന് തീ പടര്‍ന്നതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. ഹൗസ്ബോട്ടിന്റെ ഉള്ളില്‍ ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നതിനാല് രക്ഷാപ്രവര്‍ത്തനം വൈകി. ബോട്ടിന്റെ മുന്‍ഭാഗത്തേക്ക് തീ പടര്‍ന്നില്ല.
Content Highlights: house boat catches fire in alappuzha
Published: 23 Nov 2025, 04:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented