
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹിന്ദുഐക്യവേദിയുടെ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാര്‍ച്ചിന് പോലീസ് അനുമതി നല്‍കിയിരുന്നില്ല..തുറമുഖ പദ്ധതിക്കെതിരെ വൈദികരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിനെതിരേയാണ് മാര്‍ച്ച്. ഏകദേശം 250 ലധികം പ്രവര്‍ത്തകരുമായാണ് സംഘടന വിഴിഞ്ഞത്തേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. കെ.പി. ശശികലയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.
മാര്‍ച്ചിന് അനുമതി നിഷേധിച്ചുകൊണ്ട് പോലീസ് നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. മാര്‍ച്ച് മൂലമുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്ക് സംഘടനയായിരിക്കും ഉത്തരവാദി എന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. എങ്കിലും തള്ളിക്കൊണ്ട് മാര്‍ച്ച് സംഘടിപ്പിക്കുകയായിരുന്നു സംഘടന. വിഴിഞ്ഞം സമരസമിതിയുടെ സമരപന്തിലിലേക്ക് മാർച്ച് നടത്തിയോടെയാണ് 800 അകലെ പൊലീസ് തടഞ്ഞത്. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
മുക്കോലയില്‍ വെച്ചുതന്നെ പോലീസ് മാര്‍ച്ച് തടയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അവിടുന്ന് 300 മീറ്റര്‍ അകലെ മുല്ലൂരിലാണ് ബാരിക്കേഡ് കെട്ടി അതിനു മുന്നില്‍ വന്‍ പോലീസ് സന്നാഹത്തെ സജ്ജമാക്കിയത്. യാതോരു കാരണവശാലും ബാരിക്കേഡ് തകര്‍ത്തുകൊണ്ട് മത്സ്യത്തൊഴിലാളികള്‍ സമരം ചെയ്യുന്ന ഭാഗത്തെത്തി സംഘര്‍ഷങ്ങളുണ്ടാക്കാന്‍ പ്രതിഷേധക്കാരെ അനുവദിക്കാത്തവണ്ണം കര്‍ശനമായ സുരക്ഷാവലയമാണ് പോലീസ് തീര്‍ത്തിരിക്കുന്നത്.
പൊലീസിനോടും അവരുടെ യൂണിഫോമിനോടുമുള്ള ബഹുമാനത്തിന്റെ പുറത്താണ് ബാരിക്കേഡ് മറികടന്ന് മുന്നേറാതിരുന്നതെന്ന് സമരസമിതിയെ പരിഹസിച്ചു കൊണ്ട് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല പറഞ്ഞു. മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണം. പദ്ധതി അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഒത്താശ ചെയ്തോയെന്നു സംശയമുണ്ടെന്നും ശശികല പറഞ്ഞു.
Content Highlights: vizhinjam protest, hindu aikya vedi march, without permission, strict police security
Published: 30 Nov 2022, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented