പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് വിശ്വാസസംഗമം സംഘടിപ്പിക്കാനൊരുക്കമെന്ന് സൂചന. ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും ചേര്‍ന്നാണ് വിശ്വാസസംഗമം സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 22 നാണ് വിശ്വാസസംഗമം. സെപ്റ്റംബര്‍ 20നാണ് ആഗോള അയ്യപ്പസംഗമം നടക്കുന്നത്.
ഇതാണ് യഥാര്‍ഥ ഭക്തരുടെ സംഗമം എന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശബരിമല കര്‍മ്മസമിതിയും ഹിന്ദുഐക്യവേദിയുമാണ് സംഗമത്തിന് മുന്‍കയ്യെടുത്തിട്ടുള്ളത്. പന്തളം കൊട്ടാരത്തെയും കൂടി പരിപാടിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കമെന്നാണ് വിവരം. ഇതിനായി കുമ്മനം രാജശേഖരന് വ്യാഴാഴ്ച കൊട്ടാരം സന്ദര്‍ശിച്ച് കൊട്ടാരം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പിന്തുണ ഉറപ്പാക്കും.
വിപുലമായ രീതിയില്‍ വിശ്വസസംഗമം സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. എന്‍എസ്എസ് അടക്കം വിശ്വാസികളെ മുഴുവന്‍ ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. പ്രമുഖരെ ക്ഷണിക്കാനും സംഘാടകര്‍ക്ക് പദ്ധതിയുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവരെ കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ട്. പങ്കെടുക്കുന്നില്ലെങ്കിലും ബിജെപിയുടെ പൂര്‍ണപിന്തുണ പരിപാടിയ്ക്ക് ഉണ്ടാകുമെന്നാണ് സൂചന.
Content Highlights: A Faith Gathering is set for September 22nd in Pathanamthitta
Published: 03 Sept 2025, 12:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented