ഗുരുവായൂർ: കുട്ടികളെയുംകൊണ്ട് സ്കൂളിലേക്ക് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. പാലുവായ് സെയ്ന്റ് ആന്റണീസ് യുപി സ്കൂളിലെ ബസ് ഡ്രൈവർ ചക്കംകണ്ടം മാടാനി വീട്ടിൽ രാജൻ (55) ആണ് മരിച്ചത്. യാത്രയ്ക്കിടെ അവശത തോന്നിയപ്പോഴേക്കും ഡ്രൈവർ വാഹനം അരികിലേക്കൊതുക്കിനിർത്തി.
വെള്ളിയാഴ്ച രാവിലെ കാർഗിൽ നഗറിലാണ് സംഭവം. നെഞ്ചിൽ ഉഴിഞ്ഞ് ഡ്രൈവർ അസ്വസ്ഥനാകുന്നത് കണ്ട കുട്ടികൾ അമ്പരപ്പിലായി. അപ്പോഴേക്കും ബസ് അരികിൽ ഒതുക്കിനിർത്തിയ രാജൻ കുഴഞ്ഞുവീണു. ഇതോടെ കുട്ടികൾ കൂട്ടക്കരച്ചിലായി. നാട്ടുകാർ ഓടിവന്ന് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടികളെ പിന്നീട് നാട്ടുകാർ സ്കൂളിലെത്തിച്ചു. പിന്നീട് രാജന്റെ മരണവിവരമറിഞ്ഞപ്പോൾ കുട്ടികൾ ഒന്നടങ്കം കരച്ചിലായി. അവരുടെ പ്രിയപ്പെട്ട അങ്കിളായിരുന്നു ഡ്രൈവർ രാജൻ. മൃതദേഹം കാണിക്കാനായി സ്കൂളിൽനിന്ന് കൊണ്ടുപോയ കുട്ടികളിൽ ചിലർ അന്ത്യചുംബനം നൽകുന്ന കാഴ്ച കണ്ടുനിന്നവരെയും കരയിച്ചു. പാലുവായ് മാടാനി വീട്ടിൽ പരേതനായ കുഞ്ഞിമോന്റെയും തങ്കയുടെയും മകനാണ് രാജൻ. ഭാര്യ: രമണി.
Content Highlights: A heroic school bus driver in Guruvayoor passed away while ensuring the safety of children, pulling over the bus before collapsing. Read the touching story.
Published: 15 Nov 2025, 08:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented