തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തെ ഹാപ്പിലാൻഡ് ’അമ്യൂസ്മെന്റ് പാർക്കി’ൽ റൈഡ് പൊട്ടിവീണ് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റ സംഭവത്തിൽ പാർക്കിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൃത്യമായ പരിശോധനയും നടപടികളും സ്വീകരിക്കുമെന്ന് ശിശുക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്‌ണ പറഞ്ഞു.
അപകടം സംബന്ധിച്ച് ശിശുക്ഷേമ വകുപ്പ് ഡയറക്ടറുമായി സംസാരിച്ച് നിർദ്ദേശം നൽകി. റൈഡ് പൊട്ടി വീണത് സുരക്ഷാവീഴ്ചയാണ്. അതോടൊപ്പം, റൈഡ് താഴെവീഴുമ്പോൾ താഴെനിന്നവർക്കും പരിക്കേറ്റിട്ടുണ്ട്. റൈഡുകളിൽനിന്ന് ആവശ്യമായ അകലം പാലിച്ചിട്ടുണ്ടോ എന്ന് വകുപ്പ് പരിശോധിക്കും. കൂടാതെ, പാർക്കിന്റെയും റൈഡുകളുടെയും സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് ഉൾപ്പെടെ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടിവീണ് അഞ്ച് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ പാർക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാർ രംഗത്തെത്തി. മാനേജ്‌മെന്റിന്റെ സുരക്ഷാവീഴ്ചയും നിരുത്തരവാദപരമായ സമീപനവുമാണ് അപകടത്തിന് കാരണമെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയവരും നാട്ടുകാരും ആരോപിച്ചു.
Content Highlights: Accident occurred at Happyland Amusement Park in Vembayam, Thiruvananthapuram., Minister Bindu Krishna announced a high-level investigation into safety protocols., Government will verify the stability certificates of all amusement rides., Authorities are investigating the crowd management and safety distance compliance.
Published: 28 May 2026, 07:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented