കോഴിക്കോട്: കോഴിക്കോട് അത്തോളിയിലെ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ (ജിവിഎച്ച്എസ്എസ്) പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനമേറ്റെന്ന് പരാതി. മുഹമ്മദ് അമീന്‍ എന്ന വിദ്യാര്‍ഥിക്കാണ് പ്ലസ് ടു വിദ്യാര്‍ഥികളില്‍നിന്ന് മര്‍ദനമേറ്റത്.
'സീനിയര്‍ വിദ്യാര്‍ഥികള്‍ പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും നിര്‍ബന്ധിച്ചു. ഇതിന് തയ്യാറാകാതിരുന്നതോടെ സംഘം ചേര്‍ന്ന് മര്‍ദിച്ചു.ഇടവഴിയില്‍ വെച്ച് അടിച്ചുവീഴ്ത്തി, നിലത്തിട്ട് ചവിട്ടുകയും ചെയ്തു' വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ അത്തോളി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
അമീന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും പരാതിയില്‍ പറയുന്നു.
Content Highlights: Plus One student at GVHS Atholi, Kozhikode, was brutally assaulted by seniors-police complaint
Published: 13 Jul 2025, 08:55 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented