
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഉപരോധം പൊളിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. ഉപരോധദിവസം ആശാവര്‍ക്കര്‍മാര്‍ക്ക് പരിശീലനപരിപാടിയുടെ ഉത്തരവിറക്കിക്കൊണ്ടാണ് സര്‍ക്കാര്‍ പ്രതിരോധത്തിനിറങ്ങുന്നത്.
പാലിയേറ്റീവ് കെയര്‍ ആക്ടഷന്‍ പ്ലാന്‍ പരിശീലനമാണ് അന്നേദിവസം നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ആശമാരും പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
ഉപരോധദിവസം തന്നെ പരിശീലനം വെച്ചിരിക്കുന്നത് ആശാവര്‍ക്കര്‍മാരുടെ സമരം തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കമാണെന്ന് കെഎഎച്ഡബ്ല്യുഎ ആരോപിച്ചു. കൊല്ലത്തും ആലപ്പുഴയിലും തിങ്കളാഴ്ചയാണ് പരിശീലനപരിപാടി നടത്തുന്നത്.
Content Highlights: government palliative training for asha workers on the day of blockade
Published: 15 Mar 2025, 08:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented