തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം നടക്കുന്ന ദിവസങ്ങില്‍ ശബരിമല ദര്‍ശനത്തിന് നിയന്ത്രണം. സെപ്റ്റംബര്‍ 19,20 തീയതികളില്‍ അയ്യപ്പസംഗമ പ്രതിനിധികളല്ലാത്ത ഭക്തര്‍ക്കാണ് നിയന്ത്രണമുണ്ടാവുക. ഈ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പതിനായിരമായി കുറയ്ക്കുകയുംചെയ്തു. 

To advertise here,

മാസപൂജ സമയത്ത് പ്രതിദിനം അമ്പതിനായിരം സ്ലോട്ടുകളാണ് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ തുറക്കാറുള്ളത്. എന്നാല്‍, 19, 20 ദിവസങ്ങളില്‍ ഇത് അമ്പതിനായിരമായി കുറച്ചിട്ടുണ്ട്. 

സെപ്റ്റംബര്‍ 20-നാണ് പമ്പയില്‍ അയ്യപ്പസംഗമം നടക്കുന്നത്. നിലവിലെ കണക്കുപ്രകാരം ഏകദേശം 4500-പേരാണ് അയ്യപ്പസംഗമത്തിന് പ്രതിനിധികളായി ബുക്ക്‌ചെയ്തിട്ടുള്ളത്. ഇവര്‍ ശബരിമല ദര്‍ശനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പോലീസും ദേവസ്വംബോര്‍ഡും അതിനുവേണ്ട സൗകര്യങ്ങളും ഒരുക്കും.