കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമില്‍ നൂറ് ശതമാനം സംതൃപ്തരെന്ന് ബാലുശ്ശേരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. ആരും ആരേയും അടിച്ചേല്‍പ്പിച്ച വസ്ത്രമല്ല ഇത്. ഈ യൂണിഫോം വേണ്ടാത്തവര്‍ക്ക് മറ്റ് രീതിയില്‍ ധരിക്കാനും സ്വാതന്ത്ര്യം ഉണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു. 

To advertise here,

കാണുന്നവരുടെ കാഴ്ചപ്പാടിനാണ് പ്രശ്‌നം. ഞങ്ങളുടെ യൂണിഫോമിനല്ല. സമൂഹത്തില്‍ എന്ത് മാറ്റം ഉണ്ടായാലും വിമര്‍ശനങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ആളുകളുടെ കാഴ്ചപ്പാട് മാറേണ്ട സമയമായി എന്നതിന്റെ സൂചനയാണ് ഞങ്ങളുടെ യൂണിഫോം.

കാലം മാറുമ്പോള്‍ അതിനനുസരിച്ചു മാറാന്‍ തയ്യാറാവണം. പുതിയ തലമുറയിലെ കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ളത് ധരിക്കട്ടേ. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കണം. പഴയ തലമുറയിലെ ആളുകള്‍ അവരുടെ രീതികള്‍ അടിച്ചേല്‍പ്പിക്കരുത്. വിമര്‍ശകരുടെ കാഴ്ചപ്പാട് മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുട്ടികള്‍ പറഞ്ഞു.