മലപ്പുറം: രാമപുരം ജെംസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ എ.ഐ, സെമികണ്ടക്ടർ സാങ്കേതിക വിദ്യകളുടെ ഏറ്റവും നൂതനമായ കോഴ്സുകളുടെ പരിശീലന, ഗവേഷണ കേന്ദ്രം പ്രവർത്തനം തുടങ്ങി. 'ഇൻഡസ്ട്രി ഇൻ ക്യാമ്പസ്' പദ്ധതിയുടെ ഭാഗമായാണ് സെന്റർ ഫോർ അപ്ലൈഡ് എ.ഐ. ആന്റ് സെമി കണ്ടക്ടർ ലാബ് തുടങ്ങിയിരിക്കുന്നത്.

To advertise here,

എ.ഐ ജനറൽ ഫൗണ്ടേഷൻ, എ.ഐ എഞ്ചിനീയറിംഗ് ഫൗണ്ടേഷൻ, എ.ഐ എഞ്ചിനീയിറിംഗ് അഡ്വാൻസ് കോഴ്സ് തുടങ്ങിയവയാണ് ഇപ്പോൾ തുടങ്ങുന്നത്. ഒരാഴ്ച, രണ്ടാഴ്ച, ഒരു മാസം, മൂന്നു മാസം എന്നിങ്ങനെ ദൈർഘ്യമുള്ളതാണ് കോഴ്‌സുകൾ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പ്രഫഷണലുകൾ തുടങ്ങി എല്ലാവർക്കും എ.ഐ. യുമായി അടുത്തിടപഴകാനും, ടൂളുകൾ ഉപയോഗിക്കുന്നതിനപ്പുറമുള്ള പഠന സാധ്യതകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. എ.ഐ, സെമികണ്ടക്ടർ പഠനത്തോടൊപ്പം ഗവേഷണത്തിനും കേന്ദ്രം പ്രാധാന്യം നൽകിയിട്ടുണ്ട്.

ഭാവിയിൽ കോളേജിലെ കോഴ്സുകൾ എ.ഐ.യുമായി ഇന്റഗ്രേറ്റ് ചെയ്യുമെന്ന് വൈസ് ചെയർമാൻ എം. വാസുദേവൻ, പ്രിൻസിപ്പൽ ഡോ. നവീൻ മോഹൻ എന്നിവർ പറഞ്ഞു. പ്രമുഖ ടെക് സ്ഥാപനങ്ങളായ മൈഫൈ ടെക്നോളജീസും ഹൈപ്പർകോഗ്‌നിറ്റീവ് ടെക്നോളജീസും ചേർന്നാണ് ക്യാമ്പസിൽ പുതിയ സെന്റർ ക്രമീകരിച്ചത്. മികച്ച കരിയറും ഗവേഷണ സൗകര്യവും ഈ കോഴ്സുകൾ ഓഫർ ചെയ്യുന്നുണ്ട്.