ആലപ്പുഴ: സർക്കാർ മെഡിക്കൽ കോളേജുകളിൽ സംഘടനകളുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്യേണ്ടന്നും അതു സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ജി. സുധാകരൻ എംഎൽഎ. കഴിഞ്ഞദിവസം ആലപ്പുഴയിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ-കായിക പുരസ്കാരവിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മെഡിക്കൽ കോളേജ് പരിസരത്ത് ഓരോ രാഷ്ട്രീയപാർട്ടിയും ഷെഡുംകെട്ടി കൊടിയുംകുത്തി ഇരിക്കുകയാണ്, അന്നദാനത്തിനായി. അപ്പോൾ, സർക്കാരിന്റെ ജോലിയെന്താണ്?’ അദ്ദേഹം ചോദിച്ചു.
‘ഞങ്ങൾ ചോറുകൊടുക്കുകയാണ്, കഞ്ഞികൊടുക്കുകയാണ് എന്നൊക്കെ പറഞ്ഞ് കൊടിയുംകുത്തും. ഒരു പാർട്ടിയെയും മെഡിക്കൽ കോളേജ് പരിസരത്തു കയറ്റരുത്. പാർട്ടിയിൽപ്പെട്ട മനുഷ്യർക്ക് ആശുപത്രിയിൽ വരാം. എന്നാലവിടെ പാർട്ടി കളിക്കാൻ വരരുത്’ - സുധാകരൻ പറഞ്ഞു.
Content Highlights: G. Sudhakaran MLA criticizes political parties for setting up food distribution sheds in medical colleges. Claims providing food is the government's duty, not political parties'. Urges authorities to stop parties from using hospital premises for political activities. Emphasizes that party members can visit as individuals, but not as political entities.
Published: 11 Jul 2026, 02:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented