കോഴിക്കോട്: ഫ്രഷ് കട്ട് മാലിന്യസംസ്കരണ കേന്ദ്രത്തിനെതിരായ പ്രതിഷേധ സമരത്തിൽ ഡിഐജി യതീഷ് ചന്ദ്രയുടെ ഇടപെടൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിൽ അന്വേഷണം. കോഴിക്കോട് റൂറൽ എസ്പി കെഇ ബൈജുവിനാണ് അന്വേഷണ ചുമതല. മേലുദ്യോഗസ്ഥനെതിരെയുള്ള പരാതി അന്വേഷിക്കുന്നതിന് കീഴുദ്യോഗസ്ഥനെ ചുമതലപെടുത്തിയാൽ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടക്കുമോ എന്ന് ആശങ്കയുണ്ടെന്ന് പരാതിക്കാരൻ. ഐജിക്ക് മുകളിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് പരാതി അന്വേഷിപ്പിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

To advertise here,

ഡിഐജി യതീഷ് ചന്ദ്രയും കമ്പനി ഉടമകളും തമ്മിലുള്ള ഇടപാടുകളും ബന്ധങ്ങളും അന്വേഷിച്ച് സമരത്തിന് ഇടയിൽ ഉണ്ടായ സംഘർഷത്തിലുള്ള ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് ബിജു കണ്ണന്ത്രയാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. ഈ പരാതിയിൽ ഉള്ള അന്വേഷണത്തിലാണ് റൂറൽ എസ്പിയെ ചുമതലപ്പെടുത്തിയത്. കമ്പനി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം 21ന് നാട്ടുകാർ നടത്തിയ സമരം അക്രമാസക്തമായിരുന്നു. നാട്ടുകാർക്കും പോലീസുകാർക്കും പരിക്കേറ്റ സംഭവത്തിൽ ഡിഐജി യതീഷ് ചന്ദ്രക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം