കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ നടപ്പാതയിലെ പൊട്ടിപ്പൊളിഞ്ഞ ടൈലില്‍ തട്ടിവീണ് വിദേശ വനിതയ്ക്ക് പരിക്ക്. അമേരിക്കയില്‍ നിന്നെത്തിയ അര്‍ലിനാണ് പരിക്കേറ്റത്. ഫോര്‍ട്ട് കൊച്ചിയിലെ ജെട്ടിയ്ക്ക് സമീപം ഓട്ടോ സ്റ്റാൻ്റ്  പരിസരത്തെ നടപ്പാതയില്‍വെച്ചാണ് അപകടമുണ്ടായത്.

To advertise here,

നടപ്പാതയിലെ കോണ്‍ഗ്രീറ്റ് പൊട്ടി ടൈല്‍ ഇളകിക്കിടക്കുകയായിരുന്നു. ഇതില്‍ തട്ടിയാണ് ഇവര്‍ മുഖമിടിച്ച് താഴേക്ക് വീണത്. നെറ്റിയിൽ പൊട്ടലുണ്ടെങ്കിലും സാരമായ പരിക്കല്ല. ഇവരെ ഉടന്‍ തന്നെ പ്രദേശവാസികള്‍ ചേര്‍ന്ന് ഓട്ടോ റിക്ഷയില്‍ ആശുപത്രിയിലെത്തിച്ചു. 

അറ്റകുറ്റ പണികൾ നടക്കുന്നതിനിടെ ഫോർട്ട് കൊച്ചിയിലെ നടപ്പാതയില്‍ വീണ് മാസങ്ങള്‍ക്കു മുമ്പ് ഒരു വിദേശിയുടെ കാല്‍ ഒടിഞ്ഞിരുന്നു.