തൃശ്ശൂർ: കോൺഗ്രസിലേക്ക് മടങ്ങാൻ തൃശ്ശൂർ മുൻമേയർ എം.കെ. വർഗീസ്. അടുത്ത അഞ്ചുവർഷം യുഡിഎഫ് ഭരണത്തിൽ വരാൻ സാധ്യതയുണ്ടെന്നും തൃശ്ശൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രാജൻ പല്ലനുവേണ്ടി വോട്ട് അഭ്യർഥിക്കുമെന്നും വർഗീസ് കൂട്ടിച്ചേർത്തു.

To advertise here,

2020-25 കാലത്ത് തൃശ്ശൂർ കോർപറേഷൻ മേയറായിരുന്നു വർഗീസ്. കോൺഗ്രസിലെ പടലപ്പിണക്കത്തിന് പിന്നാലെ പാർട്ടിവിട്ട് 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് ജയിക്കുകയും പിന്നാലെ എൽഡിഎഫ് പിന്തുണയോടെ മേയറാവുകയും ചെയ്തിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കുവേണ്ടിയും വർഗീസ് രംഗത്തെത്തിയിരുന്നില്ല.

അതേസമയം, വർഗീസിനെ കോൺഗ്രസിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് തൃശ്ശൂർ ഡിസിസി പ്രസിഡന്റ് അറിയിച്ചു.