കൊച്ചി: കേരള ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി.എ ജാഫര്‍ (79) അന്തരിച്ചു. ഫോർട്ടുകൊച്ചി കല്‍വത്തി കമ്മ്യൂണിറ്റി ഹാളിന് സമീപം 'നന്ദി' യിലായിരുന്നു താമസം. 1973-ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനും 92-ലും 93-ലും ചാമ്പ്യന്‍മാരായ കേരളത്തിന്റെ കോച്ചുമായിരുന്നു ടി.എ ജാഫര്‍.
ഫോര്‍ട്ട് കൊച്ചിയിലെ യങ്‌സ്റ്റേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബില്‍ കളിച്ചായിരുന്നു ടി.എ ജാഫറിന്റെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിക്കുന്നത്. 1963-ലാണ് ആദ്യമായി ടീമില്‍ കളിച്ചത്. അവിടെനിന്ന് എഫ്എസിടിക്ക് വേണ്ടിയും പിന്നീട് ദീര്‍ഘകാലം പ്രീമിയറിന് വേണ്ടിയും ബൂട്ടണിഞ്ഞു.
1969-ലാണ് കേരള ടീമിനായി ആദ്യമായി ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയത്. 1975 വരെ കേരളത്തിനായി കളിച്ചു. ഇതിനിടെ 73-ലെ സന്തോഷ് ട്രോഫി കിരീട വിജയത്തിലും ജാഫറിന്റെ കൈയ്യൊപ്പുണ്ടായി. 1984 വരെ പ്രീമിയറിലും കളിച്ചു. പിന്നീട് തന്റെ 44-ാം വയസ്സില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ചേര്‍ന്നതോടെ ജാഫർ പൂര്‍ണമായും പരിശീലനത്തിലേക്ക് തിരിഞ്ഞു.
ഭാര്യ: സഫിയ. മക്കള്‍: ബൈജു, സഞ്ജു, രഞ്ജു. മരുമക്കള്‍: നിതാസ്, രഹന, സുല്‍ഫീന.
Content Highlights: former football player ta jaffar passed away
Published: 24 Dec 2023, 10:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented