-
കൊച്ചി: മുന്‍ ഡെപ്യൂട്ടി സ്പീക്കറും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഹംസക്കുഞ്ഞ് (84) അന്തരിച്ചു. ഏഴാം നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ഹംസക്കുഞ്ഞ് കൊച്ചി മുന്‍ മേയറുമായിരുന്നു. മട്ടാഞ്ചേരിയെ പ്രതിനിധീകരിച്ചാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് എസ്ആര്‍എം റോഡിലെ വസതിയില്‍ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളായാഴ്ച തോട്ടത്തുംപടി പള്ളിയില്‍. മുസ്ലീം ലീഗ് എറണാകുളം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൊഴിലാളി യൂണിയനുകളിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ ഹംസക്കുഞ്ഞ് കൊച്ചി മുനിസിപ്പാലിറ്റിയിലേക്കും കോര്‍പ്പറേഷനുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. നബീസയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
Content Highlight: Former Deputy Speaker KM Hamsakunju has passes away
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..