
വര്‍ക്കല: പാപനാശത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് വിദേശ വിനോദസഞ്ചാരി മരിച്ചു. ഇംഗ്ലണ്ട് സ്വദേശി റോയി ജോണ്‍ ടെയ്ലര് (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30-ഓടെ ഹെലിപ്പാടിന് താഴെ പാപനാശം പ്രധാന ബീച്ചിലായിരുന്നു അപകടം.
രാവിലെ മുതല്‍ റോയി ജോണും ഭാര്യയും കടലില്‍ കുളിക്കുകയായിരുന്നു. ഇറങ്ങുന്ന ഭാഗത്ത് കുഴിയും തിരമാല അടിക്കുന്ന ഭാഗത്ത് മണല്ത്തിട്ടയുമായിരുന്നു. നന്നായി നീന്തലറിയുന്ന റോയി ജോണ്‍ ബോഡി സര്‍ഫിങ് നടത്തിവരികയായിരുന്നു. ഇതിനിടെ ശക്തമായ തിരയില്‍പ്പെട്ട് തല മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
കഴുത്തിനും മുഖത്തും ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ റോയി ജോണിനെ ലൈഫ് ഗാര്‍ഡുകള്‍ ചേര്‍ന്ന് കരയ്ക്കെത്തിച്ചു. പ്രഥമശുശ്രൂഷ നല്‍കിയശേഷം പടിക്കെട്ട് വഴി ഹെലിപ്പാടിലെത്തിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Content Highlights: foreign tourist dies while surfing in varkala beach
Published: 05 Apr 2024, 07:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented