കണ്ണൂർ: ട്രോളിങ് നിരോധനക്കാലത്ത് കുത്തനെ ഉയർന്ന മീൻവില താഴോട്ട്. കിലോയ്ക്ക് 1300 രൂപ വരെയെത്തിയ അയക്കൂറയ്ക്ക് ചൊവ്വാഴ്ച തലശ്ശേരി മാർക്കറ്റിലെ വില 500-600 രൂപയാണ്. തദ്ദേശീയമായി മീൻലഭ്യത കൂടിയതാണ് വിലകുറയാൻ കാരണം. മറ്റു മീനുകൾക്കും വില താഴ്ന്നിട്ടുണ്ട്.
അയലയ്ക്ക് 80-100-120 എന്നിങ്ങനെയാണ് വില (വലുതിന് 240 രൂപവരെയുണ്ട്). മത്തി ചെറുതിന് 80-നും 120-നും ഇടയിലാണ് വില. ആവോലി ചെറുത് മാത്രമേ വിപണിയിലുള്ളൂ. ഇതിന് കിലോയ്ക് 200-240 രൂപയാണ് വില. ചെമ്മീന്‍ വലിപ്പത്തിനനുസരിച്ച് 200-നും 500-നും മധ്യേയാണ് നിരക്ക്.
ജില്ലയിൽ മീൻവിലയിൽ പ്രാദേശികമായി നേരിയ ഏറ്റക്കുറച്ചിലുകളുണ്ട്. ജൂൺ 10 മുതൽ ജൂലായ് 31 വരെയായിരുന്നു ട്രോളിങ് നിരോധനം. ഇക്കാലത്ത് മീനിനും ഉണക്കമീനിനും വൻതോതിലാണ് വില കൂടിയത്. നിരോധനം പിൻവലിച്ചതിനെത്തുടർന്ന് നിലവിൽ മീൻവില കുറഞ്ഞെങ്കിലും ഓണം സീസണിൽ വില വീണ്ടും ഉയരാനാണ് സാധ്യത.
ചിക്കനും വില കുറഞ്ഞു
ചിക്കനും നേരിയതോതിൽ വില കുറഞ്ഞിട്ടുണ്ട്. മൊത്തവില കിലോയ്ക്ക് ശരാശരി 94 രൂപ, ചില്ലറ വില 120 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ നിരക്ക്. ആഴ്ചകൾക്ക് മുൻപേ ഇത് യഥാക്രമം 112 രൂപ, 132 രൂപ എന്നിങ്ങനെയായിരുന്നു.
എന്നാൽ, കഴിഞ്ഞ കർക്കടകമാസത്തിൽ കിലോയ്ക്ക് 80 രൂപ വരെയായി കുറഞ്ഞിരുന്നതായി വ്യാപാരികൾ പറയുന്നു. ഓണത്തോടടുപ്പിച്ച് ചിക്കൻവില വീണ്ടും കൂടാനാണ് സാധ്യത. കല്യാണച്ചടങ്ങുകൾ ചിങ്ങമാസത്തിൽ വീണ്ടും തുടങ്ങുന്നതും വില കൂടാനിടയാക്കും.
Content Highlights: fish price decline in kerala
Published: 13 Aug 2025, 08:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented