ആലുവ: നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് താഴെ ശക്തമായ തീയും പുകയും രൂപപ്പെട്ടത് പരിഭ്രാന്തിപടർത്തി. മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലുവ സ്റ്റേഷനിലേക്ക് തീവണ്ടിയെത്തിയപ്പോഴാണ് തീയും പുകയും ഉയര്‍ന്നത്.
ശക്തമായ പുകയോടെയാണ് തീവണ്ടി സ്റ്റേഷനിലെത്തിയത്. റെയില്‍വേ പോലീസും ട്രെയിനിലെ പാന്‍ട്രി ജീവനക്കാരും ചേർന്ന് തീണയച്ചു. ട്രെയിനിന്റെ വാക്വം ബ്രേക്കിന് തകരാറ് സംഭവിച്ചതാണ് വീലിന്റെ ഭാഗത്ത് തീപിടുത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീവണ്ടിയുടെ മധ്യഭാഗത്താണ് പാൻട്രി കാര്‍ സ്ഥിതിചെയ്യുന്നത്. റെയില്‍വേ അധികൃതര്‍ പരിശോധനകള്‍ നടത്തി. അരമണിക്കൂറോളം തീവണ്ടി പിടിച്ചിട്ട ശേഷം ഉച്ചയ്ക്ക് രണ്ടേകാലോടെ തീവണ്ടി യാത്ര തുടര്‍ന്നു.
Content Highlights: Fire Breaks Out In Pantry Car netravati express
Published: 14 Feb 2024, 03:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented