തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി തിയേറ്ററുകള്‍ അടയ്ക്കാനുള്ള തീരുമാനത്തിനെതിരേ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത്. നീതീകരിക്കാനാകാത്ത തീരുമാനമാണ് ഇതെന്നും മാളുകളും ബാറുകളും പ്രവര്‍ത്തിക്കുമ്പോള്‍ വൈറസ് തിയേറ്ററില്‍ മാത്രം കയറും എന്നത് എന്ത് യുക്തിയാണെന്നും ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍ പ്രതികരിച്ചു. 

To advertise here,

ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തിരുവനന്തപുരത്തെ സി കാറ്റഗറിയിലേക്ക് മാറ്റിയത്. ഈ കാറ്റഗറിയില്‍ വരുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം. ഇതോടെ തലസ്ഥാനത്ത് സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക പൊതുപരിപാടികള്‍ ഒന്നും അനുവദിക്കില്ല.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് 20 ആളുകളെ മാത്രമേ അനുവദിക്കൂ. ജിമ്മുകള്‍, സിനിമാ തിയേറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവ അടച്ചിടും. ബിരുദാനന്തര ബിരുദ തലത്തിലെ ഫൈനല്‍ സെമസ്റ്റര്‍, പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ഒഴികെയുള്ള ക്ലാസുകളെല്ലാം ഓണ്‍ലൈനിലേക്ക് മാറ്റും. 

Content Highlights: fiok against covid restrictions at trivandrum