തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ ഉടന്‍ നടപടിയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.വിഷയത്തില്‍ സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ അന്വേഷണം കഴിയാതെ ആളുകളുടെ പേരുകള്‍ പുറത്ത് വിടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അനര്‍ഹമായി വാങ്ങുന്നവര്‍ക്ക് സ്വയം തോന്നി പെന്‍ഷന്‍ വാങ്ങുന്നത് നിര്‍ത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 'ജോലിക്ക് കയറികഴിഞ്ഞാല്‍ ഒരോ വര്‍ഷവും മറ്റ് പെന്‍ഷന്‍ വാങ്ങുന്നില്ലെന്ന് മസ്റ്ററിങ്ങ് നടത്തുമ്പോള്‍ വ്യക്തമാക്കേണ്ടതാണ്. ആ ഉത്തരവാദിത്ത്വം അവര്‍ നിര്‍വഹിച്ചില്ല' ബാലഗോപാല്‍ വ്യക്തമാക്കി.
'ജീവനക്കാരുടെ സംഘടനയുടെ വാദത്തോട് യോജിപ്പില്ല. ആരു തെറ്റ് ചെയ്താലും ഞങ്ങള്‍ അംഗീകരിക്കില്ലെന്നാണ് സംഘടന പറയേണ്ടത്.ആളുകളുടെ പേരുകള്‍ കൃത്യമായി പരിശോധിക്കാതെ പുറത്ത് വിടാന്‍ പറ്റില്ല. പ്രാഥമിക അന്വേഷണം വന്നിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റാണ് പരിശോധിക്കുന്നത്'.- ധനമന്ത്രി കൂട്ടിച്ചേർത്തു.
അനര്‍ഹര്‍ക്ക് ഈ പെന്‍ഷന്‍ കിട്ടുന്നുണ്ടോയെന്നുള്ള പരിശോധന സാധാരണ നടക്കാറുള്ളതാണ്. മസ്റ്ററിങ് പോലുള്ള പ്രക്രിയ ഇതിന്റെ പരിശോധനയുടെ ഭാഗമാണ്. ഏറ്റവും സാധാരണക്കാര്‍ക്കും കിട്ടേണ്ട പെന്‍ഷന്‍ തടയുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പാടില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു
Content Highlights: finance minister kn balagopal about welfare pension controversy
Published: 29 Nov 2024, 02:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented