
തിരുവനന്തപുരം: മന്ത്രിമാരുടെ അദാലത്തില്‍ അക്ഷയ കേന്ദ്രം വഴി പരാതി സമര്‍പ്പിക്കുന്നതിന് സര്‍വീസ് ചാര്‍ജും പ്രിന്റിങ് - സ്കാനിങ് ചാര്‍ജും ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. 'കരുതലും കൈത്താങ്ങും' ആപ്പ് വഴി അപേക്ഷ നല്കാന് സംവിധാനമുണ്ടെങ്കിലും അക്ഷയ കേന്ദ്രങ്ങളിലൂടെ പരാതി നല്‍കുന്നവരില്‍നിന്ന് തുക ഈടാക്കാനുള്ള തീരുമാനം സാധാരണക്കാരന് തിരിച്ചടിയാകും എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
അക്ഷയ കേന്ദ്രം വഴി നിവേദനം നല്കാന് 20 രൂപയും ഒരു പേജ് സ്കാന്‍ ചെയ്യാന്‍ മൂന്നുരൂപ, പ്രിന്റ് എടുക്കാന്‍ മൂന്നുരൂപ എന്നിങ്ങനെയാണ് തുക ഈടാക്കുക. ഇതോടെ അദാലത്തില്‍ പരാതി ഫയല്‍ ചെയ്യുന്നതിനായി ഓരോരുത്തരും കുറഞ്ഞത് 26 രൂപ വീതമെങ്കിലും നല്‍കേണ്ടിവരും.
Content Highlights: fee is now required to file a complaint with the kerala government
Published: 10 Apr 2023, 06:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented