വയനാട്: പനമരത്ത് മൂന്ന് വയസുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അച്ഛനും വൈദ്യനും അറസ്റ്റിൽ. അഞ്ചുകുന്ന് സ്വദേശി അൽത്താഫ്, ജോർജ് എന്നിവരാണ് അറസ്റ്റിലായത്.
ജൂൺ ഒൻപതിനാണ് ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണ് മൂന്നു വയസുകാരൻ മുഹമ്മദ് അഫ്സാന് പൊള്ളലേറ്റത്. ഉടനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശം നൽകുകയായിരുന്നു. എന്നാൽ രക്ഷിതാക്കൾ നിർബന്ധിച്ച് ഡിസ്ചാർജ് വാങ്ങിപോയി.
പിന്നീട് കുട്ടിയെ നാട്ടുവൈദ്യനായ ജോർജിന്റെ അരികിലെത്തിക്കുകയും ഒരാഴ്ചയോളം ഇവിടെ ചികിത്സ നൽകുകയും ചെയ്തു. കുട്ടിയുടെ നില കൂടുതൽ ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. തുടർന്ന് ജൂൺ 20 ന് ചികിത്സയിലിരിക്കെ കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിയതോടെയാണ് മാനന്തവാടിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോകാതെ കുട്ടിയെ നാട്ടുവൈദ്യന്റെ അരികിലേക്ക് കൊണ്ടുപോയത് ബോധ്യപ്പെട്ടത്. തുടർന്നാണ് പോലീസ് കുട്ടിയുടെ പിതാവിന്റെയും നാട്ടുവൈദ്യന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
Content Highlights: Father and vaidhyan arrested in three year old boys death due to burns
Published: 06 Jul 2024, 07:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented