കാട്ടാക്കട: തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. യുവാവിന്റെ പിന്നിൽ ഇരുന്നിരുന്ന അമ്മയെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആര്യനാട് പള്ളിവേട്ട പത്മവിലാസത്തിൽ ഗോപന്റെയും സജിതാ റാണിയുടെയും മകൻ അതുൽ കൃഷ്ണൻ (21) ആണ് മരിച്ചത്. കാട്ടാക്കട-പൂവച്ചൽ റോഡിൽ നക്രാംചിറയ്ക്കടുത്തുള്ള വളവിൽ ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് അപകടം നടന്നത്.
അമ്മയുമായി സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു അതുൽ. പെട്ടെന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. അതുലിന്റെ അമ്മ സജിതാ റാണി കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
Content Highlights: Tragic accident in Kattakkada, Thiruvananthapuram: A youth died and his mother was critically injured in a collision between two two-wheelers. Read details.
Published: 08 Feb 2026, 10:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented