
തൃശ്ശൂര്‍: വില്‍വട്ടം കുടുംബാരോഗ്യകേന്ദ്രത്തിന് മാസ്ക് ധരിച്ചെത്തിയാള്‍ തീയിട്ടു. ഓഫീസ് മുറിയിലേക്കും ഫാര്‍മസിയിലേക്കും പെട്രോള്‍ നിറച്ച കുപ്പി വലിച്ചെറിഞ്ഞശേഷം തീയിടുകയായിരുന്നു. ഒരു ജീവനക്കാരന് പരിക്കേറ്റു.
ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. ഓഡിറ്റിങ് നടക്കുന്നതിനാല്‍ മൂന്ന് ജീവനക്കാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. യു.ഡി. ക്ലാര്‍ക്ക് അനൂപിനാണ് പൊള്ളലേറ്റത്. ജീവനക്കാര്‍ ചേര്‍ന്ന് തീയണച്ചു.
അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. മരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് അലര്‍ജിയുണ്ടായെന്ന് പറഞ്ഞ് കുറച്ച് ദിവസം മുമ്പ് ഒരാള്‍ ബഹളമുണ്ടാക്കുകയും ഭീഷണി മുഴക്കുകയുംചെയ്തിരുന്നു. ഇയാളാണോ അക്രമത്തിന് പിന്നിലെന്ന് അന്വേഷിക്കുന്നുണ്ട്.
Content Highlights: Family health centre set on fire in Thrissur
Published: 20 Jul 2024, 09:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented