തൊടുപുഴ: വാഹനപരിശോധനയ്ക്കിടെ കൈകാണിച്ചിട്ടും ബൈക്ക് നിർത്താതെ എക്‌സൈസ് ഇൻസ്‌പെക്ടറെ ഇടിച്ചുതെറിപ്പിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.

To advertise here,

കോതമംഗലം കടവൂർ പുന്നമറ്റം കുരിശിങ്കൽ വീട്ടിൽ ടെൻസ്(23), കുമാരമംഗലം മുത്താരംകുന്ന് തുരുത്തുംമാലിൽ രോഹിത്(22) എന്നിവരെ പോലീസ് പിടികൂടി. ഇവർക്കെതിരേ, വധശ്രമത്തിന് കേസെടുത്തു.

വെള്ളിയാഴ്ച വൈകീട്ട് 6.30-ഓടെയായിരുന്നു സംഭവം. കുമാരമംഗലം പാറഭാഗത്ത് മാട്ടുപ്പാറയ്ക്കുസമീപം തൊടുപുഴ റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ലീജോ ഉമ്മനും സംഘവും വാഹനപരിശോധന നടത്തുകയായിരുന്നു.

ഇതിനിടെ പാറ ഭാഗത്തുനിന്ന് മൈലക്കൊമ്പ് ഭാഗത്തേക്കുവന്ന ബൈക്ക് പരിശോധിക്കാൻ കൈകാണിച്ചപ്പോൾ നിർത്താതെ ലീജോ ഉമ്മനെ ഇടിച്ചുതെറിപ്പിക്കുകയും കാലിനുമുകളിലൂടെ ഓടിച്ചുകയറ്റുകയുമായിരുന്നു. ഈസമയം ബൈക്ക് മറിഞ്ഞുവീണ് പ്രതികൾക്കും പരിക്കേറ്റു. ഇവരിൽനിന്ന് ഏഴുഗ്രാം കഞ്ചാവ് എക്‌സൈസ്സംഘം കണ്ടെടുത്തിരുന്നെങ്കിലും, സ്റ്റേഷൻജാമ്യത്തിൽ വിട്ടയച്ചു.