കൊച്ചി: ആ കാഴ്ചകൾ പകർത്താൻ ആ  ഫോട്ടോഗ്രാഫറെപ്പോലെ മറ്റൊരാളും യാത്ര ചെയ്തിട്ടുണ്ടാവുകയില്ല. മറ്റൊരു ഫോട്ടോയും ഇവയെപ്പോലെ നാടുകൾതോറും സഞ്ചരിച്ച് ആളുകളുടെ നെഞ്ചുലച്ചിട്ടുണ്ടാവില്ല. തലയ്ക്കുമീതേ പെയ്യുന്ന കീടനാശിനിക്കു താഴെ മരിച്ചുജീവിക്കുന്ന നിസ്സഹായരുടെ പ്രശ്നം കോടതികളും അന്താരാഷ്ട്രവേദികളും കണ്ടറിഞ്ഞത് ഈ ക്യാമറ ഫ്രെയിമുകളിലൂടെയാണ്. അതുകൊണ്ടുതന്നെ എൻഡോസൾഫാനെ കുറിച്ചുള്ള ‘മാതൃഭൂമി’ ഫോട്ടോ എഡിറ്റർ മധുരാജിന്റെ ഫോട്ടോപ്രദർശനം കൊച്ചി മുസിരിസ് ബിനാലെയിൽ വേറിട്ടുനിൽക്കുന്നു. മട്ടാഞ്ചേരി ഗാർഡൻ കൺവെൻഷൻ സെന്ററിൽ 39 പേർ പങ്കെടുക്കുന്ന ഇടം പ്രദർശനത്തിന്റെ ഭാഗമായാണ് ഫോട്ടോ പ്രദർശനം.  

To advertise here,
placeholder
മധുരാജ്

പിന്നീട് പാലക്കാട്ടെ മാന്തോപ്പുകളിലും ഇടുക്കിയിലെ തേയിലത്തോട്ടങ്ങളിലും ഇതേ വിഷയം അന്വേഷിച്ച് പോയിരുന്നു. 500-ലേറെ എൻഡോസൾഫാൻ ഫോട്ടോ പ്രദർശനങ്ങളാണ് കേരളത്തിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നടത്തിയത്. 2010-ൽ ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പ് എൻഡോസൾഫാൻ പ്രത്യേകപതിപ്പ് ഇറക്കി. 2011-ൽ സ്റ്റോക്ഹോം കൺവെൻഷനിൽ മനുഷ്യനും പരിസ്ഥിതിക്കും ഹാനികരമായ കീടനാശിനികൾ നിരോധിക്കാൻ തീരുമാനിച്ചു. 2011-ൽത്തന്നെ സുപ്രീം കോടതി എൻഡോസൾഫാൻ ഉത്‌പാദനവും വിൽപ്പനയും നിരോധിച്ചു. ‘‘ഇത് ഭോപാൽ ദുരന്തം പോലെ തന്നെയാണ്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടരീതിയിൽ പുനരധിവാസവും ആരോഗ്യ പരിരക്ഷയും ഇനിയും നൽകിയിട്ടില്ല.’’മധുരാജ് പറയുന്നു.