ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിയെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം. വിവരങ്ങള്‍ മൂന്ന് തവണ കൈമാറിയതായി വിദേശകാര്യമന്ത്രാലയം ലോക്‌സഭയില്‍ അറിയിച്ചു. 

To advertise here,

കമ്പനിയുടെ വിശദാംശങ്ങള്‍ അറിയാന്‍ കേരളം വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടിയിരുന്നു. കമ്പനിയെക്കുറിച്ചറിയിക്കാന്‍ ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടു. ലഭിച്ച വിവരങ്ങള്‍ മൂന്ന് തവണ കേരളസര്‍ക്കാരിന് കൈമാറി. 2019 ഒക്ടോബര്‍ 21, ഒക്ടോബര്‍ 25, നവംബര്‍ 6 എന്നീ തീയതികളിലാണ് വിവരങ്ങള്‍ രേഖാമൂലം കേരളത്തിന് കൈമാറിയത്. 

വിശദാംശങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും കമ്പനിയില്‍ നിന്ന് മറുപടി ലഭിച്ചില്ല. ന്യൂയോര്‍ക്കിലെ വിലാസം സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. കമ്പനിയുടേത് വാടകക്കെട്ടിടത്തിലെ വിര്‍ച്വല്‍ വിലാസമാണെന്നും വിദേശകാര്യമന്ത്രാലയം കേരളത്തിന് കൈമാറിയ വിവരത്തില്‍ വ്യക്തമാക്കുന്നുണ്ട്. 

കമ്പനിയെക്കുറിച്ചുള്ള മുന്നറിയിപ്പ് കേരളത്തിന് നല്‍കിയിരുന്നുവെന്ന് നേരത്തെ വിദേശകാര്യസഹമന്ത്രി വി മുരളീധരനും വ്യക്തമാക്കിയിരുന്നു. 

Content Highlights: EMCC Deep sea fishing deal