തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്നമായ രണ്ടില ചിഹ്നം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചു. ചിഹ്നം മരവിപ്പിച്ചുകൊണ്ട് സംസ്ഥാന ഇലക്ഷന്‍ കമ്മിഷണര്‍ വി.ഭാസ്‌കരന്‍ ഉത്തരവ് പുറപ്പെടുവിച്ചു. 

കേരള കോണ്‍ഗ്രസ് എമ്മിലെ പി.ജെ.ജോസഫ് വിഭാഗവും ജോസ്.കെ.മാണി വിഭാഗവും രണ്ടില ചിഹ്നത്തിനായി അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ചിഹ്നം മരവിപ്പിച്ചത്. 

തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ്.കെ.മാണി വിഭാഗത്തിന് ടേബിള്‍ ഫാനുമാണ് അനുവദിച്ചിരിക്കുന്നത്. വിഭാഗങ്ങളുടെ ആവശ്യപ്രകാരമാണ് ഈ ചിഹ്നങ്ങള്‍ അനുവദിച്ചിരിക്കുന്നത്. 

Content Highlights: Election commission freezes Kerala Congress(M)' Randila Symbol