തിരുവനന്തപുരം/മറയൂർ: ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിൽ ഗോത്രനിവാസികൾക്ക് നൽകാനുള്ള റേഷൻ സാധനങ്ങൾ കാണാതായ സംഭവത്തിൽ, രണ്ട് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.
വിജിലൻസ് അന്വേഷണത്തിൽ, വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയ, ദേവികുളം താലൂക്ക് സപ്ലൈ ഓഫീസറായിരുന്ന സഞ്ജയ് നാഥ്, മുൻ റേഷനിങ് ഇൻസ്പെക്ടർ ഇ. ജയകുമാർ എന്നിവരെയാണ് ഇടുക്കി സപ്ളൈ ഓഫീസർ ടി.ജെ. ആഷ സസ്‌പെൻഡ് ചെയ്തത്.
ഇടമലക്കുടിയിലെ ഗുണഭോക്താക്കൾക്ക് റേഷൻ വിതരണം നടത്തുന്ന, ഗിരിജൻ സർവീസ് സഹകരണസംഘം സെക്രട്ടറി ലൈസൻസിയായിട്ടുള്ള സൊസൈറ്റിക്കുടി, വെള്ളവരക്കുടി എന്നിവിടങ്ങളിലെ റേഷൻ കടകളിലാണ് ക്രമക്കേട് നടന്നത്. പൊതുവിതരണവകുപ്പിന്റെ പ്രാഥമികാന്വേഷണത്തിൽ, അരിയുടേയും പഞ്ചസാരയുടേയും 65 മെട്രിക് ടണ്ണിന്റെ കുറവ് കണ്ടെത്തിയിരുന്നു.
സംസ്ഥാന ഭക്ഷ്യ ചെയർപേഴ്‌സൺ ഡോ. ജിനു സക്കറിയ ഉമ്മനും സ്ഥലത്ത് അന്വേഷണം നടത്തി ക്രമക്കേട് സ്ഥിരീകരിച്ചിരുന്നു. ഭക്ഷ്യസാധനങ്ങൾ എത്തിയതിന്റെയും വിതരണം ചെയ്തതിന്റെയും രേഖകൾ കടകളിൽ ഇല്ലായിരുന്നു. രജിസ്റ്ററുകളും സൂക്ഷിച്ചിരുന്നില്ല.
റേഷൻ വിതരണം ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കുന്നതിൽ ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ, ഫർക്ക റേഷനിങ് ഇൻസ്പെക്ടർ എന്നിവർക്ക് വീഴ്ച സംഭവിച്ചതായും കമ്മിഷൻ കണ്ടെത്തി.
ഇതേത്തുടർന്നാണ് ഡിപ്പാർട്ടുമെന്റ് വിജിലൻസ് അന്വേഷണം നടത്തിയത്. ഗിരിജൻ സൊസൈറ്റിയുടെ പേരിലുള്ള രണ്ട് കടകളുടെയും ലൈസൻസും സസ്പെൻഡുചെയ്തു.
ദേവികുളം താലൂക്ക് സപ്ളൈ ഓഫീസറുടെ ചുമതല താത്‌കാലികമായി ഇടുക്കി താലൂക്ക് സപ്ളൈ ഓഫീസർ വിനോദിന് നൽകി. ഇടമലക്കുടിയിലെ റേഷൻകടകളുടെ താത്‌കാലിക ചുമതല സമീപമുള്ള 58-ാംനമ്പർ റേഷൻകട ഉടമ ബാലസുന്ദർക്കും കൈമാറിയിട്ടുണ്ട്.
Content Highlights: 65 metric tons of rice and sugar missing in Edamalakudy., Two officials suspended for gross negligence., Vigilance investigation confirmed lack of distribution records., Licenses of two ration shops under Girijan Society suspended., Temporary arrangements made for ration distribution.
Published: 25 Apr 2026, 08:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented