തിരുവനന്തപുരം: തിരുവനന്തപുരത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണത്തിൽ നാലുപേർ കസ്റ്റഡിയിൽ. മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കേസിൽ 12 പ്രതികളാണുള്ളതെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വ്യക്തമാക്കി. ആക്രമണത്തിൽ വാഹനത്തിന്റെ ചില്ല് തകർന്നതിനെ തുടർന്ന് ഇഡി വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് സാരമായ പരിക്കേൽക്കുകയും കൈയ്ക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റ ഡ്രൈവറെയും നെറ്റിക്ക് മുറിവേറ്റ പോലീസ് ഉദ്യോഗസ്ഥനെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തെത്തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തികേയന്റെ നേതൃത്വത്തിലാണ് നഗരത്തിൽ വ്യാപകമായ അറസ്റ്റ് നടപടികൾ ആരംഭിച്ചത്.

To advertise here,

ഡൽഹിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് സി.പി.എം സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത എം.എ ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ഡൽഹി പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.