
മലപ്പുറം : നിലമ്പൂരില്‍ ഡിവൈഎഫ് ഐ നേതാക്കള്‍ നടത്തിയ കൊലവിളി മുദ്രാവാക്യത്തില്‍ നടപടി. മലപ്പുറം ജില്ലാ സെക്രട്ടേറിയേറ്റിന്റേതാണ് നടപടി. ഷുക്കൂറിനെ കൊന്നത് മറക്കേണ്ട എന്ന ഭീഷണി സ്വരത്തിലുള്ള മുദ്രാവാക്യം വിളി വിവാദമായിരുന്നു.
നടപടിയുടെ ഭാഗമായി മുത്തേടം മേഖല സെക്രട്ടറി പികെ ഷെഫീഖിനെ എല്ലാവിധ സംഘടനാ ചുമതലകളില്‍ നിന്നും മാറ്റി. ജില്ലാ കമ്മറ്റി ചേര്‍ന്ന് അടിയന്തരമായാണ് നടപടിയെടുത്തത്.
കോണ്‍ഗ്രസ്സ് -സിപിഎം തര്‍ക്കം നിലനിന്ന സ്ഥലമായിരുന്നു മൂത്തേടം. വാട്സാപ്പിൽ തുടങ്ങിയ തര്‍ക്കം പിന്നീട് അടിപിടി കേസില്‍ എത്തുകയും തുടര്‍ന്ന് നടന്ന അടിപിടിയില്‍ സിപിഎം പ്രവര്ത്തകന് പരിക്കേല്‍ക്കകയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രവാക്യം വിളിച്ചത്. "ഷുക്കൂറിനെ കൊന്ന പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല. ഇനിയും അരിഞ്ഞു തള്ളും" എന്നായിരുന്നു മുദ്രാവാക്യം. കൊലവിളി മുദ്രാവാക്യം ഷെഫീഖ് വിളിക്കുന്നതും അത് മറ്റുള്ളവര്‍ ഏറ്റുവിളിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തായതോടെ യൂത്ത് കോണ്‍ഗ്രസ്സും യൂത്ത് ലീഗും അടക്കമുള്ളവര്‍ ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എടക്കര പോലീസ് കേസെടുക്കുകും ചെയ്തു. ഇതേ തുടര്‍ന്നാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അടയന്തര യോഗം വിളിച്ച് നടപടിയെടുത്തത്. ഇത് പാർട്ടിയുടെ നയമല്ലെന്നാണ് സംഘടന അറിയിച്ചത്.
content highlights: DYFI local leader slogan controversy
Published: 22 Jun 2020, 04:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented